‘അമ്മയെ ഓർത്തെങ്കിലും ജീവിക്കൂ’ എന്ന് പറഞ്ഞ് കെഞ്ചി; ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് ഐഫോൺ വാങ്ങിയതിലെ തർക്കം

Spread the love

ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര)∙ മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണ മരണത്തിനു കാരണമായത് ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കം. കഴിഞ്ഞ ദിവസമാണ് കുനാൽ എന്ന 18കാരനും കുടുംബവും ഛത്രപതി സംഭാജിനഗറിലെ കുന്നിൻമുകളിൽനിന്ന് വീണു മരിച്ചത്. കുനാൽ നേരത്തെ ഒരു ഐഫോൺ വാങ്ങുകയും ഇതിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ മാസത്തെ തുക അടയ്ക്കുന്നതു സംബന്ധിച്ച് കുനാലും പിതാവും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് വീടുവിട്ടിറങ്ങിയ കുനാൽ ടിസ്ഗാവ് മേഖലയിലെ കുന്നിൻമുകളിലെത്തി ആത്മഹത്യഭീഷണി മുഴക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

 

പിന്നാലെ പിതാവ് മുരളീധർ ചാന്ദ്ഗുഡെയും അമ്മ സംഗീതയും കുനാലിനെ പിന്തുടർന്നെത്തി. കുന്നിൻമുകളിൽനിന്ന് ചാടുമെന്ന് ഭീഷണി മുഴക്കി മൂന്നു മണിക്കൂറോളമാണ് കുനാൽ നിന്നത്. ഈ സമയം സ്ഥലത്ത് പ്രദേശവാസികളും പൊലീസുമെത്തിയിരുന്നു. പലരും കുനാലിനെ അനുനയിപ്പിക്കാൻ നോക്കിയിട്ടും ഫലമുണ്ടായില്ല. ടിസ്ഗാവിലെ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സഞ്ജയ് ജാദവും കുട്ടിയോടു സംസാരിച്ചു. അമ്മയെ ഓർത്തെങ്കിലും ചാടരുതെന്നും എന്തു പ്രശ്നവും പരിഹരിക്കാമെന്നും പറഞ്ഞെങ്കിലും മരിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നാണ് കുനാൽ പറഞ്ഞതെന്ന് സഞ്ജയ് മാധ്യമങ്ങളോടു പറഞ്ഞു.

 

ഒരു മണിയോടെ കുന്നിൻമുകളിൽനിന്ന് കുനാലിനെ പിടിച്ചുമാറ്റാൻ പിതാവ് ശ്രമിക്കുമ്പോൾ രണ്ടുപേരും അടിതെറ്റി താഴേക്കു പതിക്കുകയായിരുന്നു. ഇതുകണ്ടുനിന്ന സംഗീതയും പിന്നാലെ ചാടി. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും ഉണ്ടായിരുന്നുവെന്ന് പറയുമ്പോഴും എന്തുകൊണ്ട് താഴെ സുരക്ഷാവല കെട്ടിയില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *