‘വെള്ളം പാഞ്ഞെത്തി; വീടുകളും മരങ്ങളും ഒലിച്ചുപോയി, കാട്ടിലൂടെ യാത്ര’; നേപ്പാളിലെ പ്രളയം നേരിട്ട് കണ്ട് മലയാളി

Spread the love

കാഠ്മണ്ഡു ∙ ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി’– നേപ്പാളിലെ മിന്നൽ പ്രളയം നേരിട്ട് കണ്ട മലയാളി അഭിറാം വി.യുടെ വാക്കുകളാണിത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. ഇന്ന് രാവിലെ കാണ്മഠുവിൽ നിന്ന് മനോകാമ്ന ക്ഷേത്രത്തിലേക്ക് അഭിറാമും സംഘവും പോകുന്നതിനിടെയാണു മിന്നൽ പ്രളയമുണ്ടായത്.

 

‘‘വീടുകളും മരങ്ങളും ഒലിച്ചുപോയി. പെട്ടെന്ന് വെള്ളം കൂടിവന്നു. ആളുകൾ ഓടിമാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസുകാർ വണ്ടി വന്ന് ബ്ലോക്ക് ചെയ്തു. അവിടെ ആറു മണിക്കൂർ പെട്ടു കിടുന്നു. ഇപ്പോൾ കാട്ടിലൂടെ സഞ്ചരിച്ച് പൊഖാറയിലോട്ട് ഞങ്ങൾ പോവുകയാണ്. അവിടെ താമസിക്കാനാണ് നിലവിലെ പ്ലാൻ. ഇതുവരെയുള്ള വഴിയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇനിയങ്ങോട്ട് എങ്ങനെയാണെന്ന് അറിയില്ല. പ്രളയബാധിത മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ് ’’ – അഭിറാം പറഞ്ഞു.

 

ഓഗസ്റ്റ് 23 ന് കൊച്ചിയിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നാണ് 14 അംഗ സംഘം യാത്ര പുറപ്പെട്ടത്. ലെൻസ്ഫെഡ് എൻജിനീയേഴ്സ് അസോസിയേഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ഇവർ. ട്രാവൽ ഹബ് 24 എന്ന ഏജൻസിയാണ് ഇവരുടെ യാത്ര ക്രമീകരിച്ചിരുന്നത്. കൊച്ചിയിൽ നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.

 

നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ ഇതുവരെ 16 പേരുടെ മരണം സ്ഥിരീകരിച്ചു. നുവാകോട്ട്, ധാഡിങ് ജില്ലകളിൽ നിന്നാണു മൃതദേഹങ്ങൾ കണ്ടെടുത്തതെന്നു സെൻട്രൽ പൊലീസ് അറിയിച്ചു. 105 ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോർട്ടുകളുണ്ട്. ടിബറ്റൻ അതിർത്തിയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് നേപ്പാളിൽ വ്യാപക നാശനഷ്ടം വിതച്ചതെന്ന് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  • Related Posts

    ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

    Spread the love

    Spread the loveകേരള അബ്കാരി നിയമപ്രകാരം ഒരാള്‍ക്ക് വീടുകളിലോ കൈവശമോ വയ്ക്കാവുന്ന മദ്യത്തിന്റെ അളവിന് വ്യക്തമായ പരിധിയുണ്ട്. അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ലൈസന്‍സില്ലാതെ ഒരാള്‍ക്ക് വ്യക്തിഗത ആവശ്യത്തിനായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ പരിധി എക്‌സൈസ്…

    ജയില്‍ മെനുവില്‍ നിന്ന് മട്ടനും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭം

    Spread the love

    Spread the loveതിരുവനന്തപുരം: തടവുകാര്‍ ഏറെ ആസ്വദിച്ച് കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ…

    Leave a Reply

    Your email address will not be published. Required fields are marked *