നേപ്പാള്‍ മിന്നല്‍ പ്രളയം; കാണാമറയത്ത് 49 ഇന്ത്യക്കാര്‍, ബിഹാറില്‍ 5,600 പേരെ ഒഴിപ്പിച്ചു

Spread the love

ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തിന് ഇനിയും കണ്ടെത്താനുള്ളത് 49 ഇന്ത്യക്കാരെ. മിന്നല്‍പ്രളയത്തില്‍ ഇനിയും 310 വിദേശിയരാണ് കാണാമറയുത്തുള്ളത്. നേപ്പാളിന് സഹായവുമായുള്ള നാലാമത്തെ വിമാനം ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. നേപ്പാളില്‍ വിനോദയാത്രയ്ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേര്‍ ഞായര്‍ പുലര്‍ച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ശനിയാഴ്ച നേപ്പാളില്‍ കുടുങ്ങിയ 16 മലയാളികള്‍ നാട്ടിലെത്തിയിരുന്നു.

 

മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ബിഹാറും കനത്ത ജാഗ്രതയിലാണ്. ബിഹാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി 5,600 പേരെ ഇതിനോടകം ഒഴിപ്പിച്ചു. കിഴക്കന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, സീതാമര്‍ഹി എന്നിവിടങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പട്നയില്‍ ഗംഗനദിയിലെ ജലനിരപ്പ് ചില സ്ഥലങ്ങളില്‍ അപകടനിലയ്ക്ക് മുകളിലാണുള്ളത്. മാറി താമസിക്കുന്നവര്‍ക്കായി താല്‍ക്കാലിക ടെന്റ് ഒരുക്കാന്‍ 2,327 പ്ലാസ്റ്റിക് ഷീറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കായി ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് എന്‍ഡിആര്‍എഫ് ടീമുകളെയും നദികള്‍ നിരീക്ഷിക്കാന്‍ ഓരോ മൂന്ന് കിലോമീറ്ററിലും ഹോം ഗാര്‍ഡുകളെയും എഞ്ചിനീയര്‍മാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

  • Related Posts

    രോഗങ്ങൾ കണ്ടെത്താൻ മാത്രമല്ല, ദന്തചികിത്സയിൽ എക്സ്റേയുടെ ആവശ്യം വരുന്നതെപ്പോഴൊക്കെ?

    Spread the love

    Spread the love1895-ൽ വിൽഹെം കോൺറാഡ് റോണ്ട്ജെൻ എക്സ്റേ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 8 അന്താരാഷ്ട്ര റേഡിയോളജി ദിനമായി ആഘോഷിച്ചുവരുന്നു. ഡെന്റൽ റേഡിയോളജിയുടെ പ്രാധാന്യം, പല്ലിൻ്റെയും, വായുടെയും ആരോഗ്യം നിലനിർത്തുന്നതിൽ അതിന്റെ പങ്ക്, എക്സ്റേകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന്റെ…

    തെരുവുനായ കുറുകെ ചാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

    Spread the love

    Spread the loveമാനന്തവാടി:വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *