വായ്പയുടെ പലിശ നൽകിയില്ല; യുവതിയെ നഗ്നയാക്കി മർദിച്ചു, 2 സ്ത്രീകളടക്കം 4 പേർ പിടിയിൽ

Spread the love

ബെംഗളൂരു∙ വായ്പയുടെ പലിശ കുടിശിക വരുത്തിയതിന് യുവതിയെ നഗ്നയാക്കി മർദിച്ചു. സംഭവത്തിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. പ്രതികൾ മർദന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

 

നസ്രത്ത്, രേഷ്മ, സുഹൈൽ, സെയ്ഫ് എന്നിവരാണ് അറസ്റ്റിലായത്. ഇരയായ യുവതി രണ്ടു വർഷം മുൻപ് രേഷ്മയിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ ആറു മാസമായി പലിശ അടയ്ക്കാൻ കഴിഞ്ഞില്ല. രേഷ്മ വഴി പരിചയപ്പെട്ട നസ്രത്തിൽനിന്നും യുവതി 50,000 രൂപ കടം വാങ്ങി ആഴ്ചതോറും 5,000 രൂപ വീതം അടച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് ആഴ്ചയായി ഈ തുകയും അടയ്ക്കാൻ കഴിഞ്ഞില്ല.

 

ശല്യം സഹിക്കാനാവാതെ യുവതി രേഷ്മയുടെ നമ്പർ ബ്ലോക്ക് ചെയ്തു. മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. ഈ സമയം നസ്രത്ത് യുവതിയെ വിളിച്ച് ജോലിയും പണവും വാഗ്ദാനം ചെയ്തു. നസ്രത്തിന്റെ വീട്ടിലെത്തിയ യുവതിയെ സംഘം മർദിച്ചു. പിന്നീട് മറ്റൊരു വീട്ടിലേക്കു കൊണ്ടുപോയി നഗ്നയാക്കി മർദിച്ചു. യുവതിയെ കാണാനില്ലെന്ന് അമ്മ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *