അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

Spread the love

ഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിന്റെയും ബിസിനസ് ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനരീതി പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായി നടപടി സ്വീകരിച്ചിട്ടുള്ളതായി കമ്പനി അറിയിച്ചു.

 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കമ്പനിയുടെ യോഗത്തിലാണ് ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന നടപടി കമ്പനി അറിയിച്ചത്. ഇതിനു പിന്നാലെ ചില ജീവനക്കാര്‍ക്ക് ഉടന്‍ എക്‌സിറ്റ് ലെറ്റര്‍ നല്‍കിയെങ്കിലും മറ്റുചിലര്‍ക്ക് ഡിസംബര്‍ 15 വരെ കമ്പനിയില്‍ തുടരാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതിന് മുമ്പ് കമ്പനിക്കുള്ളില്‍ മറ്റൊരു ജോലി കണ്ടെത്താനാണ് ഇവരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.

 

അഡിഡാസിനായുള്ള സഹപ്രവര്‍ത്തകരുടെ സംഭാവനകള്‍ക്ക് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഈ കാലയളവില്‍, ബാധിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് മാറ്റത്തിന്റെ ഘട്ടത്തില്‍ ആവശ്യമായ സഹായം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് – കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ബിസിനസ്, സാങ്കേതിക മേഖലകളിലെ മാറ്റങ്ങള്‍ക്കനുസൃതമായി സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനും നിര്‍ണായക ശേഷികള്‍ ശക്തിപ്പെടുത്താനും ദീര്‍ഘകാല വിജയത്തിനായി അഡിഡാസിനെ സജ്ജമാക്കാനുമാണ് ഈ മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

 

ഗുരുഗ്രാം ടെക് ഹബില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 700 ജീവനക്കാരില്‍ 350ഓ അതിലധികമോ പേരെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് പറയപ്പെടുന്നു.ഇത് ഹബ്ബിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 45 മുതല്‍ 50 ശതമാനം വരെ വരും. എന്നാല്‍, അഡിഡാസ് ഈ കണക്ക് സ്ഥിരീകരിച്ചിട്ടില്ല. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, ഡാറ്റാ എന്‍ജിനീയര്‍മാര്‍ എന്നിവരൊക്കെ ബാധിക്കപ്പെട്ട തസ്തികകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

  • Related Posts

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    Leave a Reply

    Your email address will not be published. Required fields are marked *