ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

Spread the love

ന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്.

 

ഇനി ഡോക്ടർമാരുടെ കുറിപ്പടികൾ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കാൻ പാടില്ല. കൂടാതെ ഇനി ഇത്തരം മരുന്നുകൾ നൽകുമ്പോൾ രോഗിയുടെ പേര്, വിലാസം, നിർദേശിച്ച ഡോക്ടറുടെ പേരും രജിസ്ട്രേഷൻ നമ്പറും, നൽകിയ മരുന്നിന്റെ അളവ്, തീയതി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രത്യേക രജിസ്റ്റർ മെഡിക്കൽ സ്റ്റോറുകളിൽ സൂക്ഷിക്കേണ്ടതാണ്.

 

രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മെഡിക്കൽ സ്റ്റോറുകൾ സൂക്ഷിച്ചുവെക്കണമെന്നും കേന്ദ്രത്തിന്റെ കർശന നിബന്ധനയുണ്ട്. ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    Leave a Reply

    Your email address will not be published. Required fields are marked *