1 ലക്ഷം രൂപ കടം വാങ്ങി, പലിശയടക്കം 74 ലക്ഷം നൽകണം; സ്വന്തം കിഡ്നി വിറ്റ് കർഷകൻ

Spread the love

ചന്ദ്രപൂർ ∙ കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനായി സ്വന്തം കിഡ്നി വിറ്റ് മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകൻ. ചന്ദ്രപൂർ സ്വദേശിയായ റോഷൻ സദാശിവ് കൂഡെയാണ് കടം വീട്ടാനായി കിഡ്നി വിറ്റത്.

 

കൃഷിയിൽ തുടർച്ചയായി നഷ്ടം വന്നപ്പോഴാണ് മറ്റൊരു കച്ചവടം തുടങ്ങാമെന്ന് റോഷൻ കരുതിയത്. ഇതിനായി 2 പശുക്കളെ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. പിന്നാലെ പണം കടം കൊടുക്കുന്ന രണ്ടുപേരിൽ നിന്നായി 50,000 രൂപ വീതം വാങ്ങി. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നൽകാമെന്ന ഉറപ്പിലായിരുന്നു പണം കടം വാങ്ങിയത്. എന്നാൽ കച്ചവടം തുടങ്ങുന്നതിനു മുൻപ് ഇയാൾ വാങ്ങിയ പശുക്കള്‍ ചത്തുപോയി.

 

അത് റോഷനെ കൂടുതൽ കടത്തിലേക്ക് തള്ളിവിട്ടു. പിന്നാലെ കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന് പണം നൽകിയവർ അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

 

1 ലക്ഷം രൂപയാണ് റോഷൻ വാങ്ങിയത്. ദിവസേന 10,000 രൂപ നല്‍കണമെന്നാണ് പണമിടപാടുകാർ പറഞ്ഞത്. വലിയ പലിശയാണ്ക റോഷനിൽ നിന്ന് ഈടാക്കിയത്. ആകെ 74 ലക്ഷം രൂപയാണ് റോഷൻ ഇരുവർക്കുമായി നൽകേണ്ടത്. കടം വീട്ടാൻ മറ്റുവഴികളൊന്നും ഇല്ലാതായതോടെയാണ് റോഷൻ കിഡ്നി വിൽക്കാൻ തീരുമാനിച്ചത്.

 

‘‘2 ഏക്കർ കൃഷിഭൂമിയും ട്രാക്ടറും സ്വർണവും വാഹനങ്ങളുമെല്ലാം വിൽക്കുകയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങി പണം നൽകുകയും ചെയ്തു. എന്നാൽ ‌മുഴുവൻ പണവും ആയില്ലെന്നാണ് അവർ പറഞ്ഞത്. എന്നോട് എന്റെ ഒരു കിഡ്നി വിൽക്കാൻ അവർ ആവശ്യപ്പെട്ടു. പണം നൽകാനില്ലാത്തതുകൊണ്ട് ഞാൻ അതിന് തയാറായി. തുടർന്ന് കൊൽക്കത്തയിൽ പോയി പരിശോധനകൾ പൂർത്തിയാക്കി. കംബോഡിയയിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 8 ലക്ഷം രൂപയാണ് എനിക്ക് തന്നത്’’– റോഷൻ പറഞ്ഞു.

 

തനിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് റോഷൻ അധികൃതരെ സമീപിച്ചിരിക്കുന്നത്. പണമിടപാടുകരെയും വിൽപനയ്ക്ക് സൗകര്യമൊരുക്കിയവരെയുമെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

  • Related Posts

    അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

    Spread the love

    Spread the loveബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ്…

    പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

    Spread the love

    Spread the loveഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *