വാഹനങ്ങളുടെ നീണ്ട നിര; പാലിയേക്കരയിലെ മുഴുവൻ ടോൾബൂത്തുകളും തുറപ്പിച്ച് സുരേഷ് ഗോപി

Spread the love

തൃശൂർ∙ പാലിയേക്കര ടോൾപ്ലാസയിൽ വാഹനങ്ങളുടെ നിര നീണ്ടതോടെ ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെയാണ് മന്ത്രിയുടെ നടപടി. കൊച്ചിയിലേക്കുള്ള യാത്രമധ്യേ മന്ത്രി പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.

 

ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. തുടർന്ന് സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുക്കുകയായിരുന്നു. വൈകീട്ട് 5.45 ന് ആയിരുന്നു സംഭവം. ഏകദേശം 10 മിനിറ്റോളം ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ്ഗോപിയും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തുറന്നുവിട്ടു. ദിവസങ്ങളായി ടോൾ പ്ലാസയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെ മണിക്കൂറുകളോളമാണ് വലക്കുന്നത്.

  • Related Posts

    പ്രവാസി മാതാപിതാക്കൾ ജാഗ്രതൈ! യുഎഇയിൽ കുട്ടികൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നു; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ

    Spread the love

    Spread the loveദുബായ്∙ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്നു മുതൽ കൂടുതൽ കർശനമാകുന്നു. കുട്ടികളുടെ പ്രായം, ഉയരം, കാർ സീറ്റുകൾ ക്രമീകരിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് യുഎഇയിലെ മാതാപിതാക്കൾ കൃത്യമായ ധാരണ പുലർത്തേണ്ടതുണ്ടെന്നു…

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം;

    Spread the love

    Spread the loveപെരുമ്പാവൂർ∙ കുറുപ്പംപടിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച കോളജ് വിദ്യാർഥിനി ഓട്ടോറിക്ഷയിടിച്ചു മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജ് ഓഫ് ആർട്‌സ് ആൻഡ് അപ്ലൈഡ് സയൻസസിലെ ഒന്നാം വർഷം സോഷ്യോളജി വിദ്യാർഥിനി റിയ റോയ്(18) ആണ് മരിച്ചത്.   ബൈക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *