സംവിധായകൻ ആർ.ശരത് അന്തരിച്ചു

Spread the love

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സായാഹ്നം, സ്ഥിതി, ശീലാബതി, ബുദ്ധൻ ചാപ്ലിനും ചിരിക്കുന്നു, സ്വയംപറുദീസ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. സായാഹ്നം സംസ്ഥാന സർക്കാരിന്റെ 7 പുരസ്കാരങ്ങൾ നേടി.

 

ഡോക്യുമെന്ററി സംവിധായകനായാണ് ആർ.ശരത് സിനിമാജീവിതം ആരംഭിച്ചത്. ദ് പെയിന്റഡ് എപ്പിക്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ കിളിമാനൂർ ക്ഷേത്രത്തിൽനിന്ന് രാജാ രവി വർമയുടെ ചില അപൂർവ ചുവർചിത്രങ്ങൾ ശരത് കണ്ടെത്തിയിരുന്നു. രാജാ രവിവർമ പൊതുജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളായിരുന്നു അവ. ചുമർചിത്ര പഠനശാഖയ്ക്കു വലിയ മുതൽക്കൂട്ടായിരുന്നു ആ കണ്ടെത്തൽ. ഇതിന്റെ ഗവേഷണത്തിന് 1996 ലെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു.

 

2000 ൽ പുറത്തിറങ്ങിയ സായാഹ്നമാണ് ആദ്യ ചിത്രം. പ്രശസ്ത നാടകപ്രവർത്തകൻ ഒ.മാധവനാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒ.എൻ.വി. കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയെ ആസ്പദമാക്കിയൊരുക്കിയ ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *