‘ഞാന്‍ എന്നെ കൊല്ലുകയാണ്…; ഇനി മുതല്‍ ആര്‍ക്കും ശല്യമാകില്ല..’; കുറിപ്പുമായി അഖില്‍ മാരാര്‍

Spread the love

രാഷ്ട്രീയം ഉപേക്ഷിച്ചതല്ല, സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നത് സമൂഹം തന്നെ പഠിപ്പിച്ചതാണെന്ന് സംവിധായകനും മുന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അഖില്‍ മാരാര്‍. ‘കള്ളന്മാര്‍ നിങ്ങളെ ഭരിക്കട്ടെ.. നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാഴ്ത്തുക്കള്‍ നേരട്ടെ.. മാരാര്‍ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കും’- അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

‘സെപ്റ്റംബര്‍ 7 ഞാന്‍ ജനിച്ച ദിവസമാണ്.. പരിഹാസവും പുച്ഛവും മാത്രം കെട്ട് വളര്‍ന്ന ഒരുവന്‍ സമൂഹത്തില്‍ റിബല്‍ ആയി മാറുന്നത് സ്വാഭാവികമാണല്ലോ.. ഞാനും ഒരു റിബല്‍ ആയിരുന്നു..നിലപാട് എന്ന വാക്കും അഖില്‍ മാരാരും കേരളത്തില്‍ എത്രത്തോളം ചര്‍ച്ച ആയി എന്നത് നിങ്ങള്‍ക് അറിയാം.. എന്നും സത്യം മുറുകെ പിടിച്ച എനിക്ക് നിലപാടില്‍ ഒരു മാറ്റവും ഇല്ല.. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രം.. ആരെയും പേടിച്ചു അഭിപ്രായം പറയാതെ ഓടി ഒളിച്ചവന്‍ അല്ല.. എന്റെ ഉള്ളിലെ സത്യം കണ്ടാവാം ഈശ്വരന്‍ എനിക്കൊപ്പം കൂടിയത്..’

 

‘മറ്റുള്ളവര്‍ നോക്കിയാല്‍ വലിയ നേട്ടം എന്ന് തോന്നുന്ന നിരവധി നേട്ടങ്ങള്‍ എനിക്ക് ലഭിച്ചപ്പോഴും ഒന്നുമല്ലാതെ പോയ എന്റെ നാട്ടിലെ സാധാരണകാര്‍ക്ക് വേണ്ടി ശബ്ദിക്കണം എന്നാഗ്രഹിച്ച എനിക്ക് ഒരു യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിഞു.. സത്യത്തിലും ധര്‍മത്തിനും നീതിക്കും സമൂഹത്തിന് മുന്നില്‍ യാതൊരു വിലയുമില്ല.. ഇനി മുതല്‍ ഞാന്‍ ആര്‍ക്കും ശല്യമാകില്ല അന്ധത മൂടിയ സമൂഹത്തില്‍ സത്യം വിളിച്ചു പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ ബോധമില്ലാത്ത മനുഷ്യര്‍ക്കിടയില്‍ എനിക്ക് സ്ഥാനമില്ല.. വാക്കുകള്‍ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികള്‍ നിങ്ങളെ നയിക്കട്ടെ..

 

ഇല്ലാതാക്കാന്‍ നോക്കുന്ന സമൂഹത്തില്‍ നിങ്ങള്‍ക് വേണ്ടി മിണ്ടാനും നിങ്ങളുടെ ശബ്ദമാകാനും കൊതിച്ച ഞാന്‍ നിശബ്ദത പാലിക്കുക ആണ്.. ഞാന്‍ എന്നെ കൊല്ലുകയാണ്.. ഞാന്‍ ഞാനല്ലാതെ ജീവിക്കാന്‍ തുടങ്ങുകയാണ്…എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാന്‍ ശീലിക്കുക ആണ്.’- അഖില്‍ കുറിപ്പില്‍ പറയുന്നു.

 

ട്വന്റി20 സ്ഥാനാര്‍ഥിയായി തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച അഖില്‍ മാരാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സാബു ജേക്കബിനെ ആരോപണങ്ങളുന്നയിച്ചാണ് അഖില്‍ പാര്‍ട്ടി വിട്ടത്.

  • Related Posts

    വീട് ജപ്തിചെയ്യാൻ എത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി; കണ്ടെത്തിയത് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ

    Spread the love

    Spread the loveകോഴിക്കോട്: ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തിചെയ്യാനെത്തുന്നതറിഞ്ഞ് വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളൻമുക്ക് കുഞ്ഞോത്ത് കൂയോടൻകണ്ടി ബാബുവിന്റെ ഭാര്യ കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.   അഞ്ചുവർഷംമുൻപാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ…

    രാജ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം; ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമം; യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveഒറ്റപ്പാലം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായി. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് (27) പിടിയിലായത്.   തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *