പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (UIIC) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ജനറലിസ്റ്റ്, ഹിന്ദി ഓഫീസർ എന്നീ വിഭാഗങ്ങളിലായി ആകെ 225 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 28 വരെ സമർപ്പിക്കാം.
ഒഴിവുകളുടെ വിവരങ്ങൾ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്): 200 ഒഴിവുകൾ
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഹിന്ദി ഓഫീസർ): 25 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ജനറലിസ്റ്റ്: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
SC/ST/PwBD വിഭാഗങ്ങൾക്ക് 55% മാർക്ക് മതി
ഹിന്ദി ഓഫീസർ: ഹിന്ദി/ഇംഗ്ലീഷ് വിഷയങ്ങളിൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ഡിഗ്രി).
ഉദ്യോഗാർത്ഥികൾക്ക് കംപ്യുട്ടർ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
അപേക്ഷകന്റെ പ്രായം കുറഞ്ഞത് 21 വയസും പരമാവധി 30 വയസുമാണ്. ഉദ്യോഗാർത്ഥികൾ 30.06.1996-ന് മുൻപോ 30.06.2005-ന് ശേഷമോ ജനിച്ചവരാകരുത്. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായയിളവ് ലഭിക്കും.
ശമ്പളവും ആനുകൂല്യങ്ങളും
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മെട്രോപൊളിറ്റൻ നഗരങ്ങളിൽ തുടക്കത്തിൽ പ്രതിമാസം ഏകദേശം 1,10,000 രൂപ ഗ്രോസ് പേ ആയി ലഭിക്കും. ഇതിനുപുറമെ ഗ്രാറ്റുവിറ്റി, എൽ.ടി.എസ്, മെഡിക്കൽ ആനുകൂല്യങ്ങൾ, കമ്പനി വക താമസസൗകര്യം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷാ ഫീസ്:
SC / ST / ഭിന്നശേഷിക്കാർ (PwBD) / UIIC സ്ഥിരം ജീവനക്കാർ: 250 രൂപ + GST (സർവീസ് ചാർജ് മാത്രം)
മറ്റെല്ലാ അപേക്ഷകർക്കും: 1000 രൂപ + GST
തിരഞ്ഞെടുപ്പ് രീതി
പ്രിലിമിനറി പരീക്ഷ (Tier I), മെയിൻ പരീക്ഷയും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും (Tier II), തുടർന്ന് അഭിമുഖം (Interview) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുക. ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.








