‘അതെ, ഞാൻ അവന്റെ മേൽ കൈവച്ചത് പ്രണയത്തോടെയാണ്…’: ഹാർദിക്കുമായുള്ള ഡേറ്റിങ് ഗോസിപ്പിൽ പ്രതികരിച്ച് 51കാരിയായ നടി

Spread the love

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ബോളിവുഡ് നടി അമീഷ പട്ടേലും അടുത്തിടെ മുംബൈയിൽ താജ്മഹൽ പാലസിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈൈറലാകുകയും ചെയ്തു. എന്നാൽ പിന്നാലെ ഹാർദിക്കുമായി അമീഷ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളും പുറത്തുവന്നു. എന്നാൽ ഇത്തരത്തിൽ സംശയമുന്നയിച്ച ഒരാൾക്ക് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമീഷ പട്ടേൽ.

 

താജ്മഹൽ പാലസിൽ വച്ച് നടി തന്റെ ചില സുഹൃത്തുക്കൾക്ക് ഹാർദിക് പാണ്ഡ്യയെ പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് വൈറലായ വിഡിയോയിലുള്ളത്. ‘‘ഹോട്ടലിൽ നടന്ന പാർട്ടിയിൽ അമീഷ പട്ടേൽ ഹാർദിക് പാണ്ഡ്യയുടെ തോളിൽ കൈവച്ച രീതി നോക്കൂ. എല്ലാ ഗോസിപ്പുകളും ശരിയാണെന്ന് തോന്നുന്നു.’’‌ എന്നായിരുന്നു ഈ ദൃശ്യങ്ങൾക്കു താഴെ ഒരാളുടെ കമന്റ്. എന്നാൽ ഇതിനു പ്രതികരിക്കാതിരിക്കാൻ അമീഷയ്ക്കായില്ല. കമന്റിന്റെ സ്ക്രീൻഷോട്ട് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ട്, രൂക്ഷപ്രതികരണമാണ് നടി നടത്തിയത്.

 

‘‘വളരെ ശരിയാണ്. എന്റെ ദൈവമേ, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്… ഞാൻ അവന്റെ മേൽ കൈവച്ചത് ശരിക്കും പ്രണയഭരിതമായ രീതിയിലായിരുന്നു.’’– അമീഷ പരിഹാസത്തോടെ പറഞ്ഞു. തുടർന്ന്, സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ പ്രണയക്കണ്ണിലൂടെ കാണുന്നതും നടി ചോദ്യം ചെയ്തു. ‘‘എനിക്ക് നിങ്ങളെ അറിയില്ല, പക്ഷേ ഉറപ്പായും നിങ്ങൾക്ക് ഒരു പെൺകുട്ടി പോലും സുഹൃത്തായിട്ടുണ്ടാകില്ല. ഇനിമേൽ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരു പെൺസുഹൃത്തിനെ ഉണ്ടാക്കാൻ സമയമായിരിക്കുന്നു…’’– അമീഷ പട്ടേൽ കുറിച്ചു.

 

അതേസമയം, മോഡലായ മഹിക ശർമയുമായി പ്രണയത്തിലാണ് ഹാർദിക് പാണ്ഡ്യ. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വേർപിരിയലിന് രണ്ടു വർഷത്തിന് ശേഷമാണ് മാഹികയെ തന്റെ പുതിയ പങ്കാളിയായി ഹാർദിക് പരിചയപ്പെടുത്തിയത്. ട്വന്റി20 ലോകകപ്പിലാണ് ഹാർദിക് ഏറ്റവുമൊടുവിൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. ഐപിഎലിനു പിന്നാലെ പരുക്കിന്റെ പിടിയിലായ താരം നിലവിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിലാണ്.

 

2000ൽ ഋത്വിക് റോഷനൊപ്പം ‘കഹോ നാ… പ്യാർ ഹേ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെയാണ് അമീഷ പട്ടേൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടേറെ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. 51 വയസ്സുകാരിയായ അമീഷ, അവിവാഹിതയാണ്.

  • Related Posts

    വിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ

    Spread the love

    Spread the loveന്യൂഡൽഹി∙ ഹൈദരാബാദ് സ്വദേശിയായ യുവാവിനെ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ജാബർ ഹുസൈനെയാണ് (28) മസാച്ചുസെറ്റ്സിലെ ലോവലിലുള്ള വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ വിവാഹം…

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    Leave a Reply

    Your email address will not be published. Required fields are marked *