മസ്‌കത്ത്: ഹോർമുസിൽ സൗദി ടാങ്കറിനെതിരായ ആക്രമണത്തിൽ സഹായം നൽകിയതായി റോയൽ ഒമാൻ നേവി. കപ്പലിലെ 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നേവി അറിയിച്ചു. ആകെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തിൽ ഫിലിപ്പൈൻസ് പൗരൻമാരായ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.
ആഗസ്റ്റ് അവസാനമാണ് സൗദി കപ്പലായ സിദ്‌റിൽ പ്രൊജക്‌ടൈൽ പതിച്ചത്. ഇതിനെ തുടർന്ന് ലോജിസ്റ്റിക്, വൈദ്യ സഹായമാണ് റോയൽ ഒമാൻ നേവി കപ്പൽ നൽകിയിരുന്നത്. ഒമാനിലെ മുസന്ദം ഗവർണറേറ്റിന് രണ്ട് നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം. മുസന്ദം ഗവർണറേറ്റിന് വടക്ക് പടിഞ്ഞാറായായിരുന്നിത്. ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് വിവരം അറിയിച്ചത്.








