ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

Spread the love

വാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

 

സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇന്റർകോൺ കെമിക്കൽ കമ്പനി നിർമിച്ച് വിതരണം ചെയ്ത വിവിധ ഹാൻഡ് സോപ്പ് ഉൽപന്നങ്ങളാണ് തിരിച്ചുവിളിച്ചത്. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലായി 20 കമ്പനികളിലേക്ക് ഈ ഉൽപന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.‌

 

ന്യൂമോണിയ, രക്തത്തിലും മൂത്രനാളിയിലും ഉണ്ടാകുന്ന അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ബാക്ടീരിയകൾ കാരണമായേക്കാം. കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഹാൻഡ് സോപ്പുകളുടെ ലോട്ട് നമ്പറുകളും ബ്രാൻഡുകളും പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

  • Related Posts

    പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

    Spread the love

    Spread the loveകുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.   സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര…

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *