തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി. കൊടകര സ്വദേശിയായ റസീനാണ് പരാതി നൽകിയത്.
അവശതയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരനോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് ഇയാൾ മോശമായ ഭാഷയിൽ തെറിവിളിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കുന്നു സംഭവത്തെ തുടർന്ന് സെക്യൂരിറ്റി ചീഫ് ഓഫീസർക്കും പിന്നീട് മെഡിക്കൽ കോളജ് സൂപ്രണ്ടിനും റസീൻ പരാതി നൽകിയിട്ടുണ്ട്. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നാണ് സൂപ്രണ്ട് നൽകിയ മറുപടി.






