തന്ത്രിയുടെ മരുമകനെതിരെ ഹണിട്രാപ് ചമച്ച കേസ്: 6 പേർക്ക് എതിരെ കുറ്റപത്രം

Spread the love

ബെംഗളൂരു ∙ തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകനെതിരെ ഹണിട്രാപ് കേസ് ചമച്ചെന്ന് ആരോപണമുള്ള യുവതി ഉൾപ്പെടെ 6 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തിയെന്നാണു കേസ്. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപിൽ കുടുക്കിയെന്ന കേസിൽ ബെംഗളൂരു സ്വദേശിനി രത്ന, തന്ത്രിയുടെ ജ്യേഷ്ഠൻ ദേവദാസ്, മകൻ ശ്രീരാഗ്, മറ്റൊരു ജ്യേഷ്ഠൻ വേണുഗോപാൽ, ബന്ധു സ്വാമിനാഥൻ, ഇയാളുടെ ഭാര്യ രജിത എന്നിവർക്കെതിരെയാണു കുറ്റപത്രം. മസാജ് പാർലർ ജീവനക്കാരിയാണു രത്ന.

 

ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബന്ധു കെ.വി.പ്രവീണാണു പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കുടുക്കിയതാണെന്നു പൊലീസ് കണ്ടെത്തിയത്.

 

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2 കോടിയുടെ ഇടപാടുകൾ നടന്നതായി ബാനസവാടി പൊലീസ് കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി പിടിച്ചെടുത്തു. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

  • Related Posts

    ഇവിടെ ഡ്രൈവർ; ഇടയ്ക്കിടെ നാട്ടിലെത്തി കൊലപാതകം; ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ ബിഹാർ പൊലീസിന്റെ പട്ടികയിലെ കൊടുംകുറ്റവാളിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായ ബിഹാർ സ്വദേശി കൊല്ലത്ത് പിടിയിൽ. ബിഹാർ സീതമഠി ജില്ലക്കാരനായ മുഹമ്മദ് അജാജ് അഹമ്മദിനെ (32) കൊല്ലം ഈസ്റ്റ് പൊലീസാണ്…

    ‘ട്രംപിനെ കൊല്ലാന്‍ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിക്കുന്നു’; വൈറ്റ്ഹൗസിന് സമീപം തോക്കുമായി യുവാവ് പിടിയില്‍

    Spread the love

    Spread the loveവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളുമായി യുവാവിനെ യുഎസ് സീക്രട്ട് സര്‍വീസ് പിടികൂടി. വെനസ്വേല സ്വദേശിയായ റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ്പ് ക്രിനോസ് (26) എന്ന ആളാണ് പിടിയിലായത്. യുഎസ് പ്രസിഡന്റ്…

    Leave a Reply

    Your email address will not be published. Required fields are marked *