പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Spread the love

ദുബാർ∙ സീതാപൂർ ജില്ലയിൽ 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 22കാരനായ രഞ്ജിത് പാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഡിസംബർ ഒന്നിനാണ് പെൺകുട്ടിയെ കാണാതായത്. ദുബാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നാണ് പത്താംക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ദുബാർ മേഖലയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.

 

മൊഴിയെടുത്തപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യക്തമായത്. സീതാപൂർ ജില്ലയിലെ സർവ എന്ന ഗ്രാമത്തിൽ താമസിക്കുന്ന രഞ്ജിത് പാൽ (22) എന്നയാളാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നർകി. രണ്ടാഴ്ചയോളം ഇയാൾ തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. ദുബാറിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

  • Related Posts

    ഭാര്യയ്ക്ക് ബർ‍ത്ത്ഡേ സർപ്രൈസ് നൽകാനെത്തിയ യുവാവ് മരിച്ച നിലയിൽ; കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി?

    Spread the love

    Spread the loveഭുവനേശ്വർ ∙ ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടിലേക്ക് എത്തിയ എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. ജഗത്സിംഗ്പുർ നിവാസിയായ രശ്മിരഞ്ജൻ സേഥിയെയാണ് (34) ഭാര്യ താമസിച്ചിരുന്ന വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ സഹായത്തോടെ…

    ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍

    Spread the love

    Spread the loveകാസര്‍കോട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടകര മുക്കിലാണ് സംഭവം. വടകരമുക്കില്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുപി സ്വദേശികളായ ഛമ(27)നെയാണ് ഭാര്‍ത്താവ് സുനില്‍ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *