പ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നു: ഗുരുതര ആരോപണവുമായി ജോജു ജോർജ്

Spread the love

 

 

മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം.

 

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്.

 

സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. എന്നാൽ നടന്റെ അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്.

 

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവി’ൽ ഹൈറേ‍ഞ്ച് സ്വദേശിയായ പോൾസൺ എന്ന കഥാപാത്രമായി ജോജു എത്തുന്നു. എ.കെ. സാജൻ ആണ് തിരക്കഥ. ജൂലൈ 16ന് തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

  • Related Posts

    യുവാക്കൾക്ക് ജോലി എവിടെ? തൊഴിലില്ലായ്മയിൽ കേരളം മുന്നിൽ!

    Spread the love

    Spread the loveഉയർന്ന വിദ്യാഭ്യാസവും വലിയ തൊഴിൽപ്രതീക്ഷകളുമായി ഓരോ വർഷവും ആയിരക്കണക്കിന് യുവാക്കൾ പഠനം പൂർത്തിയാക്കി തൊഴിൽവിപണിയിലേക്ക് എത്തുമ്പോൾ, അവർക്കായി അനുയോജ്യമായ അവസരങ്ങൾ എത്രത്തോളമുണ്ടെന്ന ചോദ്യം വീണ്ടും ശക്തമാകുകയാണ്. രാജ്യത്തെ ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) കണക്കുകൾ…

    സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറിക്കടയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 73-കാരന് 14 വർഷം കഠിനതടവും പിഴയും

    Spread the love

    Spread the loveതിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോട്ടറിക്കടയിലേക്ക് ബലം പ്രയോഗിച്ച് വലിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരുവിക്കര വട്ടകുളം ലക്ഷംവീട് നമ്പർ 15-ൽ ശശിധരനെ (73)യാണ് കാട്ടാക്കട…

    Leave a Reply

    Your email address will not be published. Required fields are marked *