4% പലിശ നിരക്കിൽ സ്വർണ പണയം, ചിട്ടി, ഡെപ്പോസിറ്റുകൾ; തട്ടിയത് കോടികൾ; രണ്ടുപേർ പിടിയിൽ

Spread the love

കോഴിക്കോട്∙ പേരാമ്പ്രയിൽ സ്വകാര്യ ധനകാര്യസ്ഥാപനം നടത്തി ആയിരത്തോളം നിക്ഷേപകരിൽനിന്നു കോടികൾ തട്ടിയെടുത്ത് ഒളിവിൽ പോയ സംഭവത്തിൽ കമ്പനി നടത്തിപ്പുകാരായ രണ്ടുപേർ പിടിയിൽ. പേരാമ്പ്രയിൽ അർബൻ നിധി എന്ന സ്ഥാപനത്തിലൂടെ പണം തട്ടിച്ച കടിയങ്ങാട് സ്വദേശികളായ മലയിൽ കെ.കെ.രതീഷ് (43), ചെറുകുന്നുമ്മൽ സി.കെ.ജനിൽ കുമാർ (46) എന്നിവരാണ് അറസ്റ്റിലായത്.

 

റൂറൽ എസ്‌പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേരാമ്പ്ര സ്റ്റേഷൻ എസ്ഐ ഷൗക്കത്തലി, റൂറൽ എസ്‌പിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എഎസ്‌ഐ സി.എം.സുനിൽകുമാർ, പേരാമ്പ്ര ഡിവൈഎസ്‌പിയുടെ സ്ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാഫി എന്നിവരാണ് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞ ഇരുവരെയും പിടികൂടിയത്. രതീഷിനെ കൊയിലാണ്ടിയിൽനിന്നും ജനിൽ കുമാറിനെ പേരാമ്പ്ര മേപ്പയ്യൂർ റോഡിൽനിന്നുമാണ് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജനിലിനെ പൊലീസ് പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്.

 

പേരാമ്പ്ര സിവിൽ സ്റ്റേഷനു മുന്നിലാണ് അർബൻ നിധി ലിമിറ്റഡിന്റെ പ്രധാന ശാഖ പ്രവർത്തിച്ചുവന്നത്. പേരാമ്പ്ര, കല്ലോട്, കൂത്താളി, കടിയങ്ങാട്, മുതുവണ്ണാച്ച, പന്തിരിക്കര, പാലേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള ആയിരത്തോളം പേരിൽനിന്ന് 4% പലിശ നിരക്കിൽ സ്വർണ പണയം സ്വീകരിച്ചും ചിട്ടിയിൽ ചേർത്തും സേവിങ്സ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, പഴ്സനൽ ലോൺ, വനിതകൾക്ക് സ്വയം തൊഴിൽ വായ്പ തുടങ്ങിയ ഇടപാടുകൾ നടത്തിയും കോടിക്കണക്കിനു രൂപയും സ്വർണവുമാണ് ഇവർ തട്ടിയെടുത്തത്.

 

പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് െചയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ഇവരുടെ സ്വത്ത് വിവരങ്ങൾ കണ്ടെത്താനാകുമെന്നും നിക്ഷേപകർക്കു നഷ്ടമായ പണം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിൽ പ്രതികൾക്കു സഹായം നൽകിയ ചിലരെയും പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *