സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു; പ്രതികൾക്ക് 7 വർഷം തടവ്

Spread the love

തളിപ്പറമ്പ് (കണ്ണൂർ) ∙ സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ 2 സഹോദരങ്ങൾക്കും ഇവരുടെ സുഹൃത്തിനും 7 വർഷം തടവും പിഴയും ശിക്ഷ. കാസർകോട് ഒളവറ പുത്തൻ പുരയിൽ ഫസലുൽ റഹ്മാനെ (37) വധിക്കാൻ ശ്രമിച്ച കേസിൽ ഫസലുൽ റഹ്മാന്റെ ഭാര്യ പന്നിയൂർ സ്വദേശി ഷാഹിനയുടെ സഹോദരങ്ങളായ പന്നിയൂർ പള്ളിവയലിലെ ബത്താലി ബി.മുബാറക് (37), അബ്ദുല്ല (അബൂട്ടി–44), ഇവരുടെ സുഹൃത്ത് പി.ഇബ്രാഹിം (ഉമ്പായി – 44) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് ഡിസ്ട്രിക്ട് ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷിച്ചത്. പല വകുപ്പുകളിലായി സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിന് 9 വർഷവും തടവുശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. സഹോദരങ്ങളായ ആദ്യ 2 പ്രതികൾ 2.20 ലക്ഷം വീതവും 3ാം പ്രതി 1.20 ലക്ഷം രൂപയും പിഴയും അടയ്ക്കണം. പിഴത്തുകയിൽ 5 ലക്ഷം രൂപ ഫസലുൽ റഹ്മാന് നൽകണം.

 

വിവാഹശേഷം ഫസലുൽ റഹ്മാനും ഷാഹിനയും പയ്യന്നൂരിലായിരുന്നു താമസം. 2019 ജനുവരി 20ന് കണ്ണൂരിൽ പോയി സ്കൂട്ടറിൽ തിരിച്ചുവരുംവഴി പ്രാർഥനയ്ക്കായി പുഷ്പഗിരി ഒമാൻ മസ്ജിദിൽ ഭാര്യയെ ഇറക്കി മുന്നോട്ടുപോയ പരാതിക്കാരനെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. പിന്നീട് ബൈക്കിൽ ബലമായി പിടിച്ചുകയറ്റി പന്നിയൂർ വില്ലേജ് ഓഫിസ് സമീപത്തെ റബർ തോട്ടത്തിൽ എത്തിച്ചും ക്രൂരമായി മർദിച്ചു. മർദനത്തിൽ ഫസലുൽ റഹ്മാന്റെ കാൽമുട്ടിന്റെ എല്ല് തകർന്നു.

  • Related Posts

    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമം

    Spread the love

    Spread the loveകൊച്ചി ∙ ഗൾഫിൽ നിന്നെത്തിയ സുഹൃത്ത് ഫോൺ എടുക്കാതിരുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അരുണിനെ കോട്ടയം…

    ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്

    Spread the love

    Spread the loveബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   2024-ൽ…

    Leave a Reply

    Your email address will not be published. Required fields are marked *