ടിക്കറ്റ് നൽകാതെ യാത്രക്കാരന് സൗജന്യയാത്ര; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

Spread the love

ടിക്കറ്റ് നൽകാതെ യാത്രക്കാരന് സൗജന്യയാത്ര; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

 

കൽപ്പറ്റ: യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി യൂണിറ്റിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറിയുമായ എ. ജോബിയെയാണ് സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് 17-നാണ് സംഭവം നടന്നത്.

 

ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിൽ പനമരത്ത് നിന്ന് യാത്രക്കാരന് ടിക്കറ്റ് നൽകാതിരിക്കുകയായിരുന്നു. ദ്വാരകയിൽ നിന്ന് ബസ്സിൽ കയറിയ കെ.എസ്.ആർ.ടി.സി.വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. വ്യക്തിഗത ടിക്കറ്റ് പരിശോധനയിൽ പനമരം നിന്നും മാനന്തവാടിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരനിൽ നിന്നും യാത്രാക്കൂലി ഈടാക്കാതെയും, യാത്രാടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ചതായി കണ്ടെത്തി. വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സിവിജിലൻസ് വിഭാഗം സസ്പെൻ്റ് ചെയ്തത്.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *