‘വിനീത് എന്നോട് പറഞ്ഞിരുന്നു, ഇത് പെട്ടെന്ന് സംഭവിക്കുമെന്ന്’; നിവിനെക്കുറിച്ച് അജു വർഗീസ്

Spread the love

നിവിൻ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നിവിൻ പോളിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്തും നടനുമായ അജു വർഗീസ്. നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്.

 

വർഷങ്ങൾക്ക് മുൻപ് നഷ്ടമായത് ക്ഷമയോടെ കാത്തിരുന്ന് തിരിച്ചുപിടിച്ചതിന് അഭിനന്ദനങ്ങൾ എന്ന് അജു കുറിച്ചു. “വർഷങ്ങൾക്ക് മുൻപ് നിനക്ക് നഷ്ടമായത് ക്ഷമയോടും വ്യക്തമായ കാഴ്ചപ്പാടോടു കൂടിയുമുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ.

 

നീ എന്നുമൊരു പ്രചോദനമാണ്. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ”.- അജു കുറിച്ചു. “വിനീതിന്റെ ദീർഘവീക്ഷണത്തെ ഓർമിപ്പിക്കുന്നതാണ് ചിത്രം. നിതിൻ മോളിവുഡ് എന്ന് എഴുതിയ പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞു. ഇത് ഉടൻ തന്നെ, അതിവേഗം സംഭവിക്കുമെന്ന്”. അജു വർഗീസ് കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിൻ അവതരിപ്പിച്ച നിതിൻ മോളി എന്ന കഥാപാത്രത്തിന്റെ ഫോട്ടോ അജു കുറിപ്പിനൊപ്പം പങ്കുവെച്ചു. ചിത്രത്തിൽ നിതിൻ മോളി എന്ന കഥാപാത്രത്തെ ആയിരുന്നു നിവിൻ അവതരിപ്പിച്ചത്. പരാജയ ചിത്രങ്ങൾക്കുശേഷം ഹിറ്റ് സ്വന്തമാക്കുന്ന സൂപ്പർ താരമായാണ് ചിത്രത്തിൽ നിതിൻ മോളിയെ അവതരിപ്പിച്ചത്.

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *