ചിതലിനെ കൊല്ലാനുള്ള വിഷം തറയിലേക്ക് ഒലിച്ചിറങ്ങി, കുട്ടികൾ കഴിച്ചു

Spread the love

അടിമാലി ∙ ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം. അടിമാലി ഇരുമ്പുപാലത്തിനു സമീപം ഒഴിവത്തടം വലിയകാട്ടിൽ അഫ്സലിന്റെയും സാന്ദ്രയുടെയും മക്കളായ റെയ്ഹാൻ, ഇഹാൻ എന്നിവരാണു മരിച്ചത്. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം. ചിതലിനെ കൊല്ലാനുള്ള മരുന്നിന്റെ കുപ്പിയുടെ അടിഭാഗം ചോർന്ന് തറയിലേക്ക് വീണെന്നും കുട്ടികൾ അത് കഴിച്ചെന്നുമാണ് പിതാവിന്റെ മൊഴി. ഇത് ശരിയാണെന്ന നിഗമനത്തിലാണ് പൊലീസ്.

 

സംഭവം നടക്കുമ്പോൾ കറന്റ് ഇല്ലായിരുന്നെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. 2 മാസം മുൻപാണ് കുടുംബം വാടകയ്ക്ക് താമസിക്കാനായി എത്തിയത്. ഇവർ എത്തുന്നതിനു മുൻപേ ചിതൽ മരുന്ന് വീട്ടിലുണ്ടായിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചു. ഒരു കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് എത്തിച്ചത്. രണ്ടു പേരും ആശുപത്രിയിലെത്തിയശേഷമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതായി പിതാവ് പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസും പറഞ്ഞു.

  • Related Posts

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *