അകലം പാലിക്കാൻ ആവശ്യപ്പെട്ട ബൈക്കറായ യുവതിയെ കാറിടിപ്പിച്ചുവീഴ്ത്തി, നിർത്താതെ പോയി

Spread the love

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്പോർട്സ് ബൈക്ക് ഓടിക്കുകയായിരുന്ന യുവതിയെ ഇടിച്ച് വീഴ്ത്തി കാർ ഡ്രൈവർ. യുവതി ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണിട്ടും കാർ നിർത്താതെ പോയി. തെറിച്ചുവീണ യുവതിയുടെ വാഹനം കാർ കുറച്ചുദൂരം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ഗോൾഫ് കോഴ്സ് റോഡിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ സിയ എന്ന യുവതിയാണ് അതിക്രമത്തിനിരയായത്. ബൈക്കിൽ ഘടിപ്പിച്ച ആക്ഷൻ ക്യമാറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

 

തന്റെ സ്പോർട്സ് ബൈക്കിൽ റൈഡിംഗ് ഗ്രൂപ്പിലെ അംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു സിയ. യാത്രയുടെ തുടക്കം മുതൽ ഒരു കാറിലുണ്ടായിരുന്നവർ ഇവരെ പിന്തുടരുകയും അക്രമസ്വഭാവത്തോടെ പെരുമാറുകയും ചെയ്തതായി സിയ പറഞ്ഞു. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും അവർ സംശയിച്ചു. അലക്ഷ്യമായി ഓടിക്കുകയായിരുന്ന വാഹനം അകലം പാലിച്ച് ഓടിക്കണമെന്ന് സിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്ക് നിർത്താനാണ് കാർ ഡ്രൈവർ ആക്രോശിച്ചത്. അസഭ്യം പറയുകയും ചെയ്തു. ഇതിനിടെ കാർ ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് വെട്ടിച്ചുമാറ്റി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സിയ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. ഇടിച്ച ശേഷം കാർ നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. ബൈക്കിനേയും തള്ളിക്കൊണ്ടുപോയി. ഈ ദൃശ്യങ്ങളെല്ലാം ആക്ഷൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

 

‘ഗുരുഗ്രാമിലെ റോഡിൽ സുരക്ഷിതയല്ലെന്ന് തോന്നുന്നു. ഇതുപോലെയുള്ളവർക്ക് യാത്രക്കാരെ ഇടിച്ചിട്ട് രക്ഷപ്പെടാനും ഭയമില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് സിയ കുറിച്ചു. വാഹനത്തിന്റെ നമ്പർ HR30Y4949, ആർ.സി ഉടമയുടെ പേര് മനിഷ് എന്നീ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

 

അപകടത്തെ തുടർന്ന് തൊട്ടടുത്ത ട്രാഫിക് സിഗ്‌നലിൽ വെച്ച് സിയയുടെ സുഹൃത്ത് കാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്‌തെങ്കിലും അപകടത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് വാദിച്ച് ഡ്രൈവർ കാറുമായി രക്ഷപ്പെടുകയായിരുന്നു. ഇതേതുടർന്ന് കാറിന്റെ രജിസ്ട്രേഷൻ നമ്പറും ഉടമയുടെ വിവരങ്ങളും സഹിതം സിയ ഗുരുഗ്രാം പൊലീസിൽ പരാതി നൽകി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും നടപടിയെടുക്കാനും ആവശ്യപ്പെട്ട് നിരവധി ആളുകൾ ഹരിയാന പൊലീസിനെയും ഗുരുഗ്രാം പൊലീസിനെയും ടാഗ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *