ബ്രിക്സിനെത്തിയെ വിദേശ പ്രതിനിധിയുടെ 3 ലക്ഷം കാണാതായി; കണ്ടെത്തി തിരിച്ചേൽപിച്ച് ഡൽഹി പൊലീസ്

Spread the love

ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകൾ കാണാതായി. ബ്രിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുടെ പണമാണ് കാർ യാത്രയ്ക്കിടെ കാണാതായത്. 3 ലക്ഷം രൂപ മൂല്യം വരുന്ന ഇന്ത്യൻ കറൻസിയും യുഎസ് ഡോളറുമാണ് കാറിൽ വച്ച് പ്രതിനിധി മറന്നത്. സംഭവം അറിഞ്ഞയുടൻ ഡൽഹി പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിനിധി സഞ്ചരിച്ച കാർ തിരിച്ചറിയുകയും ചെയ്തു. ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ് പ്രതിനിധി തിരികെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നതിനു മുൻപായി നഷ്ടപ്പെട്ട പണം പൊലീസ് കൈമാറി. വിമാനത്തിൽ കയറാൻ 30 മിനിറ്റ് ശേഷിക്കവേയാണ് ദക്ഷിണാഫ്രിക്കൻ പ്രതിനിധിക്ക് പണം തിരികെ ലഭിച്ചത്.

 

അന്വേഷണത്തിലെ മികച്ച ഏകോപനമാണ് നഷ്ടമായ പണം കണ്ടെത്താൻ സഹായിച്ചതെന്ന് ഡൽഹി പൊലീസ് വിശദീകരിച്ചു. അതേസമയം ബ്രിക്സ് ഉച്ചകോടിക്ക് സുരക്ഷ ചുമതലയുണ്ടായിരുന്ന ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സുരക്ഷ ചുമതലയ്ക്കിടെ തോക്കുകളെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു സസ്പെൻഷൻ.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

    Spread the love

    Spread the loveലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.   ഇരയായ യുവതി, തന്റെ പങ്കാളിയെ…

    Leave a Reply

    Your email address will not be published. Required fields are marked *