പങ്കാളി മറ്റൊരാൾക്കൊപ്പം കാറിൽ, തടഞ്ഞ യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റിൽ സഞ്ചാരം

Spread the love

ലക്നൗ∙ റോഡിലെ തർക്കത്തെ തുടർന്ന് യുവാവ് യുവതിയെ കാറിടിപ്പിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ അൽപദൂരം സഞ്ചരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ജനേശ്വർ മിശ്ര പാർക്കിന് സമീപമായിരുന്നു സംഭവം.

 

ഇരയായ യുവതി, തന്റെ പങ്കാളിയെ മറ്റൊരു യുവതിക്കൊപ്പം കണ്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. കാർ തടയാൻ യുവതി ശ്രമിച്ചു. തർക്കത്തിനിടെ യുവാവ് വാഹനം വേഗത്തിൽ മുന്നോട്ട് എടുത്ത് യുവതിയെ ഇടിച്ചു. ബോണറ്റിൽ വീണ യുവതിയുമായി കാർ ഓടിച്ച് മുന്നോട്ടുപോയി. യുവതി ബോണറ്റിൽനിന്ന് താഴെ വീണതോടെ യുവാവ് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

 

സ്ഥലത്തേക്ക് ഓടിയെത്തിയ ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

  • Related Posts

    ജോലിക്ക് ഹാജരാകില്ല; കർണാടക എംഎൽഎയുടെ അനന്തരവൾ ശമ്പളമായി കൈപ്പറ്റുന്നത് 70,000 രൂപ

    Spread the love

    Spread the loveബെംഗളൂരു∙ കർണാടകയിൽ എംഎൽഎയുടെ അനന്തരവൾ ജോലിക്ക് ഹാജരാകാതെ മാസംതോറും ശമ്പളമായി കൈപ്പറ്റിയിരുന്നത് 70,000 രൂപ. ബാഗൽകോട്ട് എംഎൽഎ ഉമേഷ് മേതിയുടെ മരുമകൾ ഡോ. അങ്കിത യാരഗലിനെതിരെയാണ് ആരോപണം. ബാഗൽകോട്ടിലെ നമ്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫിസറായിരുന്നു അങ്കിത. എന്നാൽ സ്വകാര്യ…

    സുരക്ഷാ ഭീഷണി; ലണ്ടനിലെ വിജയിന്റെ പരിപാടി അവസാന നിമിഷം റദ്ദാക്കി: നിരാശയിൽ ആരാധകർ

    Spread the love

    Spread the loveലണ്ടൻ∙ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ ലണ്ടനിലെ പരിപാടി റദ്ദാക്കി. ലണ്ടനിലെ ഏറ്റവും ഇയരമുള്ള കെട്ടിടമായ ദ് ഷാർദിലാണ് വിജയ് ആരാധകരെ കാണാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളെത്തുടർന്ന് അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു എന്നാണ് വിവരം. മെട്രോപൊളിറ്റൻ…

    Leave a Reply

    Your email address will not be published. Required fields are marked *