മീനുകളോട് ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽ

Spread the love

ബാങ്കോക്ക്: സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ചു കയറി കോയി മീനുകളോട് ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ 51 കാരനായ സുചിത് ചായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എഴിന് രാത്രി എട്ടു മണിയോടെയാണ് സോയ് വിഭാവടി രങ്‌സിത് 66-ലെ ഒരു വീടിന് പുറത്താണ് സംഭവം നടന്നത്.

 

രാത്രി 8:30 ഓടെ സൈക്കിളിൽ എത്തിയ പ്രതി മീൻകുളത്തിന് സമീപം സൈക്കിൾ പാർക്ക് ചെയ്യുന്നത് സിസിടിവിയിൽ കാണാം. കുളത്തിന് ചുറ്റും നടന്ന ശേഷം ഒരു കോയി മീനിനെ പിടിക്കുകയും തുടർന്ന് സ്വയംഭോഗം ചെയ്യുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുജോലിക്കാരനും ഉടമയും ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി സൈക്കിളിൽ രക്ഷപ്പെട്ടു. പിന്നീട് തുംഗ് സോങ് ഹോങ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

 

സൈക്കിളിലാണ് രക്ഷപ്പെട്ടതിനാൽ പ്രതി സമീപവാസിയാകാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. സെപ്റ്റംബർ 10 ഉച്ചയ്ക്കുശേഷം, സിയാങ് കോങ് ലക് സി പ്രദേശത്തൂടെ നടന്നുപോവുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവദിവസം ധരിച്ചിരുന്ന അതേ വേഷത്തിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ, സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്ന വ്യക്തി താനാണെന്ന് സുചിത് ചായ് സമ്മതിച്ചു.

 

കുളത്തിലെ കോയി മത്സ്യങ്ങൾ ചത്തുതുടങ്ങിയതോടെയാണ് വീട്ടുടമയ്ക്ക് സംശയം തോന്നിയത്. ചത്ത മത്സ്യങ്ങളിൽ ചിലതിന് അസാധാരണമായ രീതിയിൽ ശരീരം വളഞ്ഞ നിലയിലായിരുന്നുവെന്നും ഉടമ പറഞ്ഞു. പിന്നീട് സിസിടിവി പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

 

സംഭവത്തിൽ മൃഗങ്ങളോടുള്ള ക്രൂരത, സ്വത്ത് നശിപ്പിക്കൽ, പൊതുസ്ഥലത്ത് അശ്ലീലപ്രവൃത്തി, രാത്രികാല അതിക്രമിച്ച് പ്രവേശിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതടക്കമുള്ള നടപടികൾ പൊലീസ് പരിഗണിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *