അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

Spread the love

കൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.

 

കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് സിഎംഎഫ്ആർഐയിലെ ഗവേഷകർ തിരിച്ചറിയുകയായിരുന്നു. സിഎംഎഫ്ആർഐയുടെ 80–ാം വാർഷികത്തിന്റെ ഭാഗമായി മീനിന് ‘അരിയോസോമ സിഎംഎഫ്ആർഐയൻസെ’ എന്ന് പേരിട്ടു.

 

ഇന്ത്യയുടെ ആഴക്കടൽ ഗവേഷണ മേഖലയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ ഗവഷണ നേട്ടമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. ആഴക്കടൽ മത്സ്യസമ്പത്തിനെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ വിപുലപ്പെടുത്താനും അതുവഴി ജൈവവൈവിധ്യ സംരക്ഷണ പരിപാലന രീതികൾ മെച്ചപ്പെടുത്താനും സഹായിക്കും.

 

മീനിന്റെ അടിഭാഗത്ത് കാണപ്പെടുന്ന കറുത്ത പുള്ളികളാണ് പ്രധാന ആകർഷണം. ഇതേ വർഗത്തിൽപെട്ട മറ്റ് ഈൽ മത്സ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതോടെയാണ് പുതിയ ഇനം മീനാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

 

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ നടപ്പാക്കുന്ന ഗവേഷണത്തിലാണ് പുതിയ മീനിനെ തിരിച്ചറിഞ്ഞത്. ഇവയുടെ വാണിജ്യപരമായ സാധ്യതകൾ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ ജെ. നായർ പറഞ്ഞു. പുതിയ മത്സ്യം കണ്ടെത്തിയതായുള്ള ശാസ്ത്ര പഠനം രാജ്യാന്തര ടാക്‌സോണമിക് ജേണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    മീനുകളോട് ലൈംഗികാതിക്രമം; 51കാരൻ അറസ്റ്റിൽ

    Spread the love

    Spread the loveബാങ്കോക്ക്: സ്വകാര്യ മീൻകുളത്തിൽ അതിക്രമിച്ചു കയറി കോയി മീനുകളോട് ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ 51 കാരനായ സുചിത് ചായിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എഴിന് രാത്രി എട്ടു മണിയോടെയാണ് സോയ് വിഭാവടി രങ്‌സിത് 66-ലെ ഒരു വീടിന്…

    Leave a Reply

    Your email address will not be published. Required fields are marked *