യുപിഐ ഇടപാട് ചാര്‍ജ്; സ്വര്‍ണത്തിനും പണികിട്ടും

Spread the love

കൊച്ചി: യുപിഐ ഇടപാട് ചാര്‍ജ് മൂലം സ്വര്‍ണത്തിനും പണികിട്ടും. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ തന്നെയാണ് ചാര്‍ജ് സ്വര്‍ണവ്യവസായ മേഖലയെ ബാധിക്കാനിടയുണ്ടെന്ന് അഭിപ്രായപ്പെട്ടത്.ഒക്ടോബര്‍ 15 മുതല്‍ 2,000-ന് മുകളിലുള്ള നിശ്ചിത യു.പി.ഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) ഏര്‍പ്പെടുത്താനുള്ള തീരുമാനം സ്വര്‍ണ്ണ വ്യാപാര മേഖലയെ ഗൗരവമായി ബാധിക്കാനിടയുണ്ടെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (KGSMA) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.

 

75,000-ന് മുകളിലുള്ള ഇടപാടുകള്‍ക്ക് പരമാവധി 300 എന്ന പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, സ്വര്‍ണ്ണാഭരണ വ്യാപാര മേഖലയില്‍ സാധാരണയായി ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ഒരു ജ്വല്ലറിയില്‍ പ്രതിദിനം നിരവധി യു.പി.ഐ ഇടപാടുകള്‍ നടക്കുമ്പോള്‍, ഓരോ ഇടപാടിനും വരുന്ന എം.ഡി.ആര്‍ മാസാവസാനത്തോടെ ഗണ്യമായ അധിക ചെലവായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

ഉദാഹരണമായി, 50,000യുടെ യു.പി.ഐ ഇടപാടിന് 0.4 ശതമാനം നിരക്കില്‍ 200 വരെ എം.ഡി.ആര്‍ വരാം. 75,000ന് മുകളിലുള്ള ഇടപാടുകളില്‍ പരമാവധി 300 വരെയും ചെലവ് ഉണ്ടാകാം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ഉയര്‍ന്ന മൂല്യമുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം കൂടുതലായതിനാല്‍ ഇതിന്റെ ആകെ സാമ്പത്തിക ആഘാതം ചെറുതായി കാണാനാകില്ലെന്നാണ് അസോസിയേഷന്റെ നിലപാട്.

 

എം.ഡി.ആര്‍ ഉപഭോക്താവില്‍ നിന്ന് നേരിട്ട് ഈടാക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അതിന്റെ സാമ്പത്തിക ബാധ്യത വ്യാപാരിയുടെ മേല്‍ തന്നെയാണ് വരുന്നതെന്ന് അബ്ദുല്‍ നാസര്‍ പറഞ്ഞു.നിലവില്‍ തന്നെ ജി.എസ്.ടി, ഹാള്‍മാര്‍ക്കിംഗ്, എച്ച്.യു.ഐ.ഡി, ബാങ്കിങ് സേവനങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ജീവനക്കാരുടെ വേതനം തുടങ്ങിയ വിവിധ ചെലവുകള്‍ ജ്വല്ലറി സ്ഥാപനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിന് പുറമെ ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള അധിക ചെലവ് കൂടി വരുന്നത് പ്രത്യേകിച്ച് ചെറുകിട, ഇടത്തരം ജ്വല്ലറി സ്ഥാപനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ യു.പി.ഐ നിര്‍ണായക ഘടകമായി മാറിയ സാഹചര്യത്തില്‍, സാധാരണ റീട്ടെയില്‍ ഇടപാടുകളും ഉയര്‍ന്ന മൂല്യമുള്ള സ്വര്‍ണ്ണ ഇടപാടുകളും ഒരേ രീതിയില്‍ പരിഗണിക്കരുതെന്നാണ് കെ.ജി.എസ്.എം.എയുടെ ആവശ്യം.

 

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുതാര്യമായ വ്യാപാരം ഉറപ്പാക്കേണ്ട സാഹചര്യത്തില്‍, യു.പി.ഐ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും ഇടപെടണമെന്നും അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന മൂല്യമുള്ള സ്വര്‍ണ്ണ ഇടപാടുകള്‍ക്ക് എം.ഡി.ആര്‍ ഒഴിവാക്കുകയോ സ്വര്‍ണ്ണാഭരണ വ്യാപാര മേഖലയ്ക്ക് പ്രത്യേക ഇളവ് അനുവദിക്കുകയോ ചെയ്യുന്നത് പരിഗണിക്കണമെന്നാണ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആവശ്യം.

  • Related Posts

    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി

    Spread the love

    Spread the loveകോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സ്ഥലം മാറ്റം. 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് സീനിയോറിറ്റി മറികടന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് ഓഫീസുകളിലേക്ക് മാറ്റിയത്.   ഒഴിവില്ലാത്ത റാന്നി സബ് ആര്‍ടിഒയിലേക്കും രണ്ടുപേരെ മാറ്റി.…

    വയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നു

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 28 ശതമാനം കുറവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ പതിനേഴുവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. വയനാട്ടില്‍ ആണ് മഴ ലഭ്യതയില്‍ ഏറ്റവും കുറവ് ഉണ്ടായിരിക്കുന്നത്. രണ്ടാമത് ഇടുക്കി ജില്ലയാണ്.   വയനാട്ടില്‍…

    Leave a Reply

    Your email address will not be published. Required fields are marked *