ഒരു സ്വപ്നസാക്ഷാത്കാര നിമിഷം: വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഷേല

Spread the love

 

സ്വപ്നങ്ങൾക്ക് അതിർവരമ്പുകളിലെന്ന് നമ്മൾ പറയാറില്ലേ. അതുപോലെ ഒരു സ്വപ്നസാക്ഷാത്‌കാര ബെൻഥൗസിന്. അവളുടെ ആദ്യ ബഹിരാകാശ യാത്ര. വീൽചെയറുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയെന്ന നേട്ടവുമായാണ് അവൾ തിരികെ ഭൂമിയിലേക്ക് പറന്നിറങ്ങിയത്. നിമിഷമായിരുന്നു മിഷേല

 

ശനിയാഴ്‌ച ഇന്ത്യൻ സമയം രാത്രി 7.45-ഓടെയായിരുന്നു ബ്ലൂ ഒറിജിൻ കമ്പനിയുടെ ആറ് സഞ്ചാരികളുമായി എൻഎസ്-37 (NS-37) ന്യൂ ഷെപ്പേർഡ് റോക്കറ്റ് കുതിച്ചുയർന്നത്. ബഹിരാകാശത്തിൻ്റെ അതിരായി കണക്കാക്കുന്ന കാർമൻരേഖ കടന്ന ശേഷമാണ് മിഷേലും സംഘവും തിരികെ ഭൂമിയിലെത്തിയത്.

 

2018ൽ നടന്ന ഒരു മൗണ്ടൈൻ-ബൈക്കിംഗ് അപകടത്തെ തുടർന്നാണ് മിഷേലിന് സുഷ്‌മ്‌ന നാടിക്ക് പരിക്കേൽക്കുകയും പിന്നീട് വീൽചെയറിലാവുകയും ചെയ്‌തത്. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ അംഗമാണ് മിഷേല ബെന്റ് ഹോസ്. അഡോണിസ് പോരൗൾസ്, ജോ ഹെയ്‌ഡ്, ഹാൻസ് കോയിനിഗ്‌സ്‌മാൻ, നീൽ മിൽക്, ജേസൺ സ്റ്റാൻസൽ എന്നിവർക്കൊപ്പമാണ് മിഷേൽ തന്റെ സ്വപ്‌നയാത്ര പൂർത്തിയാക്കി തിരികെയെത്തിയത്.

 

ആമസോൺ സ്ഥാപകൻ ജെഫ് ബസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ യാത്ര കമ്പനിയാണ് ബ്ലൂ ഒറിജിൻ. ഭൂമിയിൽ നിന്ന് 105 കിലോമീറ്റർ അകലെ വരെയാണ് ഈ റോക്കറ്റുകളുടെ യാത്ര പരിധി. എൻഎസ്-37 ദൗത്യത്തോടെ ബ്ലൂ ഒറിജിൻ ബഹിരാകാശത്തെത്തിച്ച യാത്രികരുടെ എണ്ണം ആയി.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *