ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി

Spread the love

 

ബത്തേരി: നിരോധിത പുകയില ഉൽപന്നങ്ങൾ അടങ്ങിയ 7 ചാക്ക് ലഹരി വസ്‌തുക്കളടങ്ങിയ തൊണ്ടിമുതൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഷ്ടിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് 21 പേരെ സ്ഥലം മാറ്റി. ഒരു അസിസ്റ്റൻൻ്റ് സബ് ഇൻസ്പെക്ടറെ അടക്കമാണ് സ്ഥലം മാറ്റിയത്.ജില്ലാ പൊലീസ് മേധാവിയുടേതാണു നടപടി.

 

മികച്ച സ്റ്റേഷനെന്നു പേരുണ്ടായിരുന്ന ബത്തേരി പൊലീസിനു തൊണ്ടി മോഷണം നാണക്കേടായതോടെയാണു നടപടി.

 

ആകെ അൻപതിലധികം പൊലീസ് ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ നിന്നാണു പകുതിയോളം പേരെ മാറ്റിയത്.

ഇവരെ കൂടാതെ എസ്ഐയെ രണ്ടു ദിവസം മുൻപു സ്ഥലം മാറ്റിയിരുന്നു. തൊണ്ടിമുതൽ മോഷണക്കേസിലെ പ്രതി ടി. സബിത്തിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

  • Related Posts

    തരിയോട് നിർമ്മല ഹൈസ്‌കൂളിൽ ഭീതിവിതച്ച തേനീച്ചക്കൂട്ടത്തെ സുരക്ഷിതമായി മാറ്റി പൾസ് എമർജൻസി ടീം

    Spread the love

    Spread the love  തരിയോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി തരിയോട് നിർമ്മല ഹൈസ്‌കൂൾ കെട്ടിടത്തിൽ തടിച്ചുകൂടിയ വലിയ തേനീച്ചക്കൂട്ടത്തെ പൾസ് എമർജൻസി ടീം തരിയോട് യൂണിറ്റ് സുരക്ഷിതമായി ഒഴിവാക്കി. രാത്രിയുടെ നിശബ്ദതയിൽ, കൃത്യമായ മുൻകരുതലുകളോടെയും ചാതുര്യത്തോടെയുമാണ് സന്നദ്ധപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്. തേനീച്ചകൾക്കും…

    ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും; അനധികൃത മദ്യ കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി

    Spread the love

    Spread the love  സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടിൽനിന്ന് അനുവദനീയമായ അളവിലധികം മദ്യം പിടിച്ചതും വ്യാജമദ്യം സൂക്ഷിച്ചതും സംബന്ധിച്ച കേസിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *