തരിയോട് നിർമ്മല ഹൈസ്‌കൂളിൽ ഭീതിവിതച്ച തേനീച്ചക്കൂട്ടത്തെ സുരക്ഷിതമായി മാറ്റി പൾസ് എമർജൻസി ടീം

Spread the love

 

തരിയോട്: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി തരിയോട് നിർമ്മല ഹൈസ്‌കൂൾ കെട്ടിടത്തിൽ തടിച്ചുകൂടിയ വലിയ തേനീച്ചക്കൂട്ടത്തെ പൾസ് എമർജൻസി ടീം തരിയോട് യൂണിറ്റ് സുരക്ഷിതമായി ഒഴിവാക്കി.

രാത്രിയുടെ നിശബ്ദതയിൽ, കൃത്യമായ മുൻകരുതലുകളോടെയും ചാതുര്യത്തോടെയുമാണ് സന്നദ്ധപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്. തേനീച്ചകൾക്കും പ്രദേശവാസികൾക്കും യാതൊരുവിധ അപകടവും സംഭവിക്കാത്ത രീതിയിൽ അവയെ കൂടുസഹിതം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

പൾസ് എമർജൻസി ടീം പ്രവർത്തകരായ ശിവാനന്ദൻ, മുസ്തഫ, ഷിബു, മൊയ്തുട്ടി, അനീഷ്, സന്തോഷ് എന്നിവരോടൊപ്പം സ്‌കൂൾ അധ്യാപകൻ ഷിജു മാഷും സജീവമായി ദൗത്യത്തിൽ പങ്കാളികളായി. സമയോചിതമായ ഈ ഇടപെടലിലൂടെ വലിയൊരു അപകടഭീഷണിയാണ് ഒഴിഞ്ഞുമാറിയത്. നാടിന്റെ കാവലാളുകളായി മാറിയ ടീം അംഗങ്ങളുടെയും അധ്യാപകന്റെയും പ്രവൃത്തിയെ നാട്ടുകാരും സ്‌കൂൾ അധികൃതരും അഭിനന്ദിച്ചു.

  • Related Posts

    35 മിനിറ്റിൽ ബത്തേരിയിൽ നിന്ന് കോഴിക്കോട്ട്; പ്രതീക്ഷ നൽകി ഇ. ശ്രീധരന്റെ അതിവേഗ റെയിൽവേ പദ്ധതി

    Spread the love

    Spread the loveബത്തേരി ∙ നി‍ർദ്ദിഷ്ട തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാതയുമായി ബന്ധിപ്പിച്ച് കോഴിക്കോട്– ബത്തേരി ഉപപാത യാഥാർഥ്യമാക്കിയാലുണ്ടാകാവുന്ന നേട്ടങ്ങളും മികവും വിവരിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. നഗരസഭയും നാഷനൽ ഹൈവേ ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയും ചേർന്നു നൽകിയ സ്വീകര‌ണത്തിൽ പ്രസംഗിക്കുകയായിരുന്നു…

    ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം

    Spread the love

    Spread the loveമാനന്തവാടി:കൊയിലേരി–മാനന്തവാടി റൂട്ടിൽ ഇന്ന് പുലർച്ചെ 1.45 ഓടെ ഥാർ ജീപ്പ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത ലൈൻ ഉൾപ്പെടെ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.   വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *