ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

Spread the love

മുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

പ്രചരിക്കുന്ന വിഡിയോയിൽ യുവാവ് കൈക്കുഞ്ഞുമായി വെള്ളച്ചാട്ടത്തിന് സമീപം നിൽ‌ക്കുന്നത് കാണാം. ഇയാളുടെ കുടുംബാംഗങ്ങൾ തൊട്ടടുത്തൊരു പാറയിൽ ഇരിക്കുന്നുമുണ്ട്. ഇവർ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നിൽക്കുന്നതിനിടെ പെട്ടെന്ന് പാറയ്ക്ക് മുകളിൽ നിന്ന് ഒരു പാമ്പ് താഴേയ്ക്ക് വീഴുകയായിരുന്നു. യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. എന്നാൽ പെട്ടെന്ന് തന്നെ പാമ്പ് യുവാവിന്റെ ദേഹത്ത് നിന്ന് വഴുതി താഴെവീഴുകയും പാറയ്ക്കിടയിലൂടെ ഇഴഞ്ഞു പോവുകയും ചെയ്തു.

 

പാമ്പിനെ കണ്ടതോടെ വെള്ളച്ചാട്ടത്തിനടുത്തെത്തിയ ആളുകൾ നിലവിളിക്കുന്നതും പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറുന്നതും കാണാം. കുഞ്ഞുമായി നിന്ന യുവാവും ഞെട്ടലോടെ സംഭവസ്ഥലത്ത് നിൽക്കുന്നതും കാണാം. ‘ഓടിക്കോ, ഇത് വലിയൊരു പാമ്പാണ്, മൂർഖനാണ്’ എന്ന് ഒരാൾ വിഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഏത് പാമ്പാണെന്ന് വ്യക്തമല്ല.

  • Related Posts

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രം

    Spread the love

    Spread the loveന്യൂഡൽഹി: ആന്റിബയോട്ടിക്കുകളുടെയും ഉറക്കഗുളികകളുടെയും ദുരുപയോഗത്തിലും വിൽപ്പനയിലും കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എച്ച് 1 എന്നീ വിഭാഗത്തിലുള്ള മരുന്നുകളുടെ വിതരണത്തിലാണ് പുതിയ നിബന്ധനകൾ…

    Leave a Reply

    Your email address will not be published. Required fields are marked *