തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ്-ശ്രുതി ദമ്പതിമാരുടെ മകൻ ദീപക്കിനിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകീട്ട് മുതൽ കുട്ടിയെ കാണാതായതിനെത്തുടർന്ന് ആറുമണിയോടെ ബാലരാമപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്. ഫയർഫോഴ്‌സിന്റെ സഹായത്തോടുകൂടി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.





