വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

Spread the love

കൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

 

കുട്ടിയിൽ ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ മൊബൈൽ ഫോൺ പരിശോധിക്കുകയും സ്വകാര്യ ചിത്രങ്ങളും മെസ്സേജുകളും കണ്ടെത്തുകയും ചെയ്തു. തുടർന്ന് മാതാവ് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തി.

 

കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ ഫിജോയ് ഫിഷർമാൻ കോളനിയിൽ നിന്നാണ് പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

  • Related Posts

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    കാണാതായ നാലര വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ; കണ്ടെത്തിയത് പോലീസ് നടത്തിയ തിരച്ചിലിൽ

    Spread the love

    Spread the loveതിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് നാലര വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ ദിലീപ്-ശ്രുതി ദമ്പതിമാരുടെ മകൻ ദീപക്കിനിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകീട്ട് മുതൽ കുട്ടിയെ കാണാതായതിനെത്തുടർന്ന് ആറുമണിയോടെ ബാലരാമപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു.   തുടർന്ന് പോലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *