സ്കൂളില്‍ അധ്യാപികയെ വെടിവച്ച് കൊന്നു, കൊലപാതകം കുട്ടികളുടെ മുന്നിൽ; പ്രതി ജീവനൊടുക്കി

Spread the love

ലഖിംപുർ ഖേരി∙ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സ്കൂളിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു. കുട്ടികളുടെ മുന്നിലായിരുന്നു സംഭവം. സദർ കൊത്വാലി പ്രദേശത്തെ ഹിദായത്ത് നഗർ നിവാസിയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് സൗദ് (28) സ്വയം വെടിവച്ച് മരിച്ചു.

 

തിങ്കളാഴ്ച രാവിലെ 11:30 ഓടെ ഫാത്തിമയെ കാണാൻ സ്കൂളിലെത്തിയ സൗദ് ഇടനാഴിയിൽനിന്ന് അവരുമായി സംസാരിക്കുന്നതിനിടെ ബാഗിൽനിന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. പിന്നാലെ സ്വയം വെടിവച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഫാത്തിമയും സൗദും വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സ്കൂൾ അധികൃതരെയും അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

  • Related Posts

    ഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

    Spread the love

    Spread the loveപാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂർ പിട്ട്പീടികയിലെ ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. സംഭവത്തിൽ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇന്ന് ഉച്ചയോടെയാണ് സംഭവം.…

    ഭാര്യയുമായി അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന വിദ്യാർഥിയെ തലയ്ക്കടിച്ച് കൊന്നു, യുവാവ് അറസ്റ്റിൽ

    Spread the love

    Spread the loveഗൊരഖ്പുർ∙ ഭാര്യയുമായി അവിഹിതമാരോപിച്ച് പത്തൊൻപതുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. പ്രതി സന്തോഷ് മിശ്ര(28)യെ ശനിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളിൽനിന്ന് കൃത്യം നടത്താൻ ഉപയോഗിച്ച ഇരുമ്പ് വെട്ടുകത്തിയും, കുറ്റകൃത്യ സമയത്ത് ധരിച്ചിരുന്നതായി സംശയിക്കുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *