ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്

Spread the love

പാലക്കാട്: അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിച്ചതിന് റിട്ട. റെയിൽവേ സൂപ്രണ്ടിനു ആർപിഎഫ് കേസിൽ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണ് സമൻസ് ലഭിച്ചത്. ബുധനാഴ്ച ഷൊർണൂർ റെയിൽവേ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. ജൂൺ 15ന് എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആലുവയിൽ നിന്നു കയറാൻ ഡി1 കോച്ചിൽ റിസർവ് ചെയ്ത വിജയനും ഭാര്യയും മകളും ഡിസ്പ്ലേ ബോർഡിൽ പറഞ്ഞ സ്ഥലത്താണു കാത്തുനിന്നത്.

 

പക്ഷേ ട്രെയിൻ ഈ ഭാഗത്തല്ല നിർത്തിയത്. ജനറൽ കോച്ച് വരേണ്ട സ്ഥലത്താണ് 1 കോച്ച് എന്നതിനാൽ റിസർവ് ചെയ്യാത്ത യാത്രക്കാർ പലരും കോച്ചിൽ കയറുകയും തിരിച്ചിറങ്ങുകയും ചെയ്തു. അതിനിടെ വിജയൻ ട്രെയിനിൽ കയറുകയും ചെയ്തിരുന്നു. ഒരു മിനിറ്റിനു ശേഷം ട്രെയിൻ മുന്നോട്ടു നീങ്ങി. എന്നാൽ ഭാര്യയ്ക്കും മകൾക്കും കയറാനായില്ല. ഇതോടെയാണ് ചെയിൻ വലിച്ചു ട്രെയിൻ നിർത്തിച്ചത്.

 

ഡിസ്പ്ലേ ബോർഡിൽ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണു ട്രെയിൻ നിർത്തിയതെന്നു വിജയൻ പറയുന്നു. മാത്രമല്ല രണ്ട് മിനിറ്റ് സ്റ്റോപ്പുള്ള ട്രെയിൻ ഒരു മിനിറ്റ് മാത്രമാണു സ്റ്റേഷനിൽ നിർത്തിയതെന്നും ഇതിന്റെ തെളിവുകൾ അന്നുതന്നെ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) നിന്നു ശേഖരിച്ചിട്ടുണ്ടെന്നും വിജയൻ വ്യക്തമാക്കി.

 

മതിയായ കാരണങ്ങളില്ലാതെ ചെയിൻ വലിച്ചാൽ 1000 രൂപ പിഴ അടയ്ക്കണമെന്നാണു വ്യവസ്ഥ. പിഴ ഒടുക്കാൻ തയാറാകാഞ്ഞതിനെ തുടർന്നാണ് സമൻസ് അയച്ചിരിക്കുന്നത്. മതിയായ കാരണമാണോ എന്നത് ആരാണു നിശ്ചയിക്കുക എന്നു ചോദിച്ചു വിവരാവകാശ നിയമപ്രകാരം വിജയൻ ഉന്നയിച്ച ചോദ്യത്തിനു ‘ചുമതലപ്പെട്ട അധികാരി’ എന്നാണു ഡിവിഷനൽ റെയിൽവേ സെക്യൂരിറ്റി കമൻഡാന്റിന്റെ മറുപടി.

  • Related Posts

    ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

    Spread the love

    Spread the loveകണ്ണൂർ: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ വീണ്ടും അപകടം, ബസിടിച്ച് തെറിച്ചുവീണ യുവതി ബസിന്റെ ടയറിനുള്ളില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ചെറുകുന്നിലേക്ക് പോകാനായി സ്റ്റാന്റിലെത്തിയ സ്വകാര്യബസ് മുന്നോട്ടെടുത്തപ്പോള്‍ യുവതിയെ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ ഇവര്‍ ഭാഗ്യം കൊണ്ട്…

    എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

    Spread the love

    Spread the loveകോഴിക്കോട് ∙ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. നല്ലളം വെസ്റ്റ് ബസാർ സ്വദേശി എൻ.പി. ഹർഷാദിനെ (30) ആണ് നല്ലളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *