കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപണം; യുപിയിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു

Spread the love

ലക്നൗ ∙ ഉത്തർപ്രദേശിലെ ലക്നൗവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ജനക്കൂട്ടം കെട്ടിയിട്ട് മർദിച്ചു. കൈകാലുകൾ കയർ കൊണ്ടു ബന്ധിച്ചശേഷം ജനക്കൂട്ടം യുവതിയെ വലിച്ചിഴയ്ക്കുന്നതും സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തു. ജനക്കൂട്ടം ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നു.

 

ക്രൂര മർദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആൾക്കൂട്ടത്തിലെ പുരുഷൻമാർ വടികൾ ഉപയോഗിച്ച് അടിക്കുമ്പോൾ സ്ത്രീയുടെ വായിൽ നിന്ന് രക്തം വരുന്നതും സഹായത്തിനായി അപേക്ഷിക്കുന്നതും കാണാം. എന്നാൽ ആരും യുവതിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചില്ല. ഇപ്പോൾ പുറത്തുവന്ന വിഡിയോ അഞ്ച് ദിവസം മുൻപുള്ള സംഭവത്തിന്റേതാണെന്നാണ് ലഭിക്കുന്ന വിവരം. സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

  • Related Posts

    പൊലീസ് വെടിവച്ച പ്രതിയുടെ മുറിച്ചുമാറ്റിയ കാൽ സൂക്ഷിച്ച് വയ്ക്കണമെന്ന് കോടതി; സിബിഐ വരണമെന്ന് ഹർജി

    Spread the love

    Spread the loveഅമരാവതി ∙ സ്കൂളിൽ യന്ത്രവാളുമായി എത്തി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച പ്രതിയുടെ മുറിച്ച കാൽ സംരക്ഷിക്കാൻ അനന്തപുർ സർക്കാർ ആശുപത്രി അധികൃതർക്ക് ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ നിർദേശം. പൊലീസ് നടപടിക്കിടെയാണ് പ്രതി ഹേമന്തിന്റെ വലതുകാലിൽ വെടിയേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കിടെ…

    യുവാക്കളുമായി തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു

    Spread the love

    Spread the loveമീററ്റ്∙ രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു. സൗരഭ് തോമറിനാണ് (28) സ്വന്തം ഗ്രാമമായ ഗോപാൽപുർ ഖദാനയിൽ വച്ച് വെടിയേറ്റത്. അയൽക്കാരായ രണ്ടുപേരാണ് വെടിവച്ചത്. അപകട നില തരണം ചെയ്തു. സൗരഭും ഇരട്ടസഹോദരനായ വിനീതും (28) വീടിന് പുറത്ത് നിൽക്കുമ്പോൾ ധീരജ്,…

    Leave a Reply

    Your email address will not be published. Required fields are marked *