കൂട്ടക്കൊല; യുവാവ് ഭാര്യയെയും മകനെയും 2 പൂജാരിമാരെയും കൊലപ്പെടുത്തി

Spread the love

ലക്നൗ∙ അസംഗഢിലെ ശംഭുഗഞ്ച് ഗ്രാമത്തിൽ കൂട്ടക്കൊല. ഭാര്യയെയും രണ്ട് പൂജാരിമാരെയും കൊലപ്പെടുത്തിയ ശേഷം മൂന്ന് മക്കളെ വീടിനുള്ളിൽ ബന്ദിയാക്കിയ അരവിന്ദ് സിങ് (40) പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.

പൂജാരിമാരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50), അരവിന്ദിന്റെ ഭാര്യ ബബിത (32), മകൻ ശൗര്യ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ശൗര്യ പൊലീസിന്റെ രക്ഷാപ്രവർത്തനത്തിന് ഇടയിലാണ് മരിച്ചത്. ചടങ്ങിൽ സംബന്ധിച്ച രണ്ട് പൂജാരിമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

 

ദോഷങ്ങൾ മാറ്റാൻ പൂജകൾ നടത്തുന്നതിനാണ് അരവിന്ദിന്റെ അമ്മ പൂജാരിമാരെ ക്ഷണിച്ചത്. ഈ ചടങ്ങിനെ എതിർത്ത അരവിന്ദ്, പൂജാരിമാർ വീട്ടിലേക്ക് വരരുതെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ വീട്ടിലെത്തിയ അരവിന്ദ് പൂജാരിമാർ എത്തിയതിനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വെടിയുതിർക്കുകയായിരുന്നു. ഭാര്യയും രണ്ട് പൂജാരിമാരും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു.

 

തുടർന്ന്, മൂന്ന് മക്കളുമായി ഇയാൾ മുറിയിൽ കയറി വാതിലടച്ചു. കുട്ടികളെ ബന്ദികളാക്കിയതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. അരവിന്ദിനോട് കീഴടങ്ങാൻ പൊലീസും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. മുറിയിൽ വെടിയൊച്ച കേട്ടതോടെ കണ്ണീർവാതകം പ്രയോഗിച്ച ശേഷം പൊലീസ് അകത്തു കയറി. അരവിന്ദ് കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് പൊലീസിനു നേരെ വെടിയുതിർത്തു. പൊലീസിന്റെ വെടിവയ്പ്പിൽ അരവിന്ദിനു ഗുരുതരമായി പരുക്കേറ്റു. ചികിത്സയിലിരിക്കെ മരിച്ചു. പിതാവിന്റെ വെടിയേറ്റാണ് ശൗര്യക്ക് ഗുരുതരമായി പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥർക്കൊന്നും പരുക്കേറ്റിട്ടില്ല.

 

  • Related Posts

    വൻവ്യവസായിയുടെ ക്രൂരതകൾ പുറത്ത്; ഇരകളായി പത്തോളം പെൺകുട്ടികൾ

    Spread the love

    Spread the loveചെന്നൈ ∙ ഡിഎംകെ സർക്കാരിന്റെ കാലത്തു പൊലീസ് എഴുതിത്തള്ളിയ കേസ് കോടതി ഇടപെടലിൽ വീണ്ടും അന്വേഷിച്ചതോടെ പുറത്തുവരുന്നതു തമിഴ്നാട്ടിലെ വ്യവസായിയുടെ നേതൃത്വത്തിൽ നടന്ന പീഡനങ്ങളും കേസ് ഒതുക്കിത്തീർക്കാൻ നടന്ന കോടികളുടെ പണമിടപാടുകളും.   പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ…

    മദ്യക്കടത്ത് കേസിൽ പ്രതികൾ, പക്ഷേ ചിരി മെഡൽ കിട്ടിയപോലെ; വൈറലായി ‘മഗ്‌ഷോട്ട്’ ചിത്രം

    Spread the love

    Spread the loveഅനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മദ്യക്കടത്ത് കേസിൽ പിടിക്കപ്പെട്ട രണ്ട് പ്രതികളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ. അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടയിൽ എടുത്ത മഗ്‌ഷോട്ടുകളിൽ ഭയത്തിന് പകരം പ്രതികൾ അസാധാരണമാംവിധം ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടതാണ് ആളുകളെ അമ്പരപ്പിച്ചത്. അറസ്റ്റുചെയ്യപ്പെട്ട പ്രതികളെപ്പോലെയല്ല സമ്മാനം കിട്ടിയ…

    Leave a Reply

    Your email address will not be published. Required fields are marked *