വൻവ്യവസായിയുടെ ക്രൂരതകൾ പുറത്ത്; ഇരകളായി പത്തോളം പെൺകുട്ടികൾ

Spread the love

ചെന്നൈ ∙ ഡിഎംകെ സർക്കാരിന്റെ കാലത്തു പൊലീസ് എഴുതിത്തള്ളിയ കേസ് കോടതി ഇടപെടലിൽ വീണ്ടും അന്വേഷിച്ചതോടെ പുറത്തുവരുന്നതു തമിഴ്നാട്ടിലെ വ്യവസായിയുടെ നേതൃത്വത്തിൽ നടന്ന പീഡനങ്ങളും കേസ് ഒതുക്കിത്തീർക്കാൻ നടന്ന കോടികളുടെ പണമിടപാടുകളും.

 

പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ വ്യവസായിയും ജെം ഗ്രാനൈറ്റ്സ് ഉടമയുമായ വീരമണി (84) കേസ് പുറത്തുവരാതിരിക്കാൻ 70 കോടി രൂപയാണ് ഉദ്യോഗസ്ഥർക്കു കൈക്കൂലിയായി മാത്രം നൽകിയത്. ഓഗസ്റ്റ് അവസാനമാണു വീരമണി, സഹായി മഹേന്ദ്ര സിംഹൻ, ഇയാളുടെ ഭാര്യ ശാന്തി (60) എന്നിവർ പിടിയിലായത്. മറ്റൊരു സഹായി ഗണേശൻ കഴിഞ്ഞ ദിവസം പിടിയിലായി. പണമിടപാടിന് ഇടനിലക്കാരനായതിനു പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകൻ ഉടൻ വലയിലാകുമെന്നാണു സൂചന.

 

കഴിഞ്ഞ വർഷം ഒക്ടോബറിൽ 13 വയസ്സുള്ള പെൺകുട്ടിയെ വയോധികൻ ക്രൂരമായി പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. സാമൂഹിക പ്രവർത്തകന്റെ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസിന് അതിജീവിതയെ കണ്ടെത്താനായില്ല. എന്നാൽ, പൊലീസ് അനാസ്ഥയെ രൂക്ഷമായി വിമർശിച്ച കോടതിയുടെ നിർദേശപ്രകാരം വീണ്ടും അന്വേഷണം തുടങ്ങിയതോടെ ക്രൂരതകൾ ഒന്നൊന്നായി പുറത്തായി.

 

പ്രമുഖർ താമസിക്കുന്ന പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിക്കുന്നതു വീരമണിയുടെ പതിവായിരുന്നു. സന്നദ്ധ പ്രവർത്തനങ്ങൾ മറയാക്കിയാണു ക്രൂരത തുടർന്നത്. ശാന്തിയാണു പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ദൃശ്യങ്ങളിലുള്ള പെൺകുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണു വീരമണിയെ അറസ്റ്റ് ചെയ്തത്.

  • Related Posts

    മദ്യക്കടത്ത് കേസിൽ പ്രതികൾ, പക്ഷേ ചിരി മെഡൽ കിട്ടിയപോലെ; വൈറലായി ‘മഗ്‌ഷോട്ട്’ ചിത്രം

    Spread the love

    Spread the loveഅനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മദ്യക്കടത്ത് കേസിൽ പിടിക്കപ്പെട്ട രണ്ട് പ്രതികളുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ. അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടയിൽ എടുത്ത മഗ്‌ഷോട്ടുകളിൽ ഭയത്തിന് പകരം പ്രതികൾ അസാധാരണമാംവിധം ചിരിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടതാണ് ആളുകളെ അമ്പരപ്പിച്ചത്. അറസ്റ്റുചെയ്യപ്പെട്ട പ്രതികളെപ്പോലെയല്ല സമ്മാനം കിട്ടിയ…

    കുട്ടികളെ പീഡിപ്പിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ‍ ശ്രമം; വെടിവച്ചിട്ട് പൊലീസ്

    Spread the love

    Spread the loveബിഹാർ∙ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചിട്ടു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നന്ദൻ യാദവിനാണ് വെടിയേറ്റത്. കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.   പട്നയിൽനിന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *