ശബരിമലയിലെ 55.75 പവന്റെ സ്വര്‍ണക്കിരീടം കവര്‍ന്നതായി സൂചന; നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണം കമ്മീഷണര്‍

Spread the love

പത്തനംതിട്ട: സ്വര്‍ണപ്പാളി കേസില്‍ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെ, ശബരിമലയിലെ സ്വര്‍ണക്കിരീടവും കവര്‍ന്നതായി സൂചന. സ്‌ട്രോങ് റൂമില്‍ നിന്നാണ് കിരീടം കാണാതായതെന്നും കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

തമിഴ്‌നാട്ടില്‍നിന്നുള്ള ഭക്തന്‍ 2012ല്‍ സമര്‍പ്പിച്ച 55.75 പവന്റെ കിരീടം കവര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പകരം ഡ്യൂപ്ലിക്കറ്റ് കിരീടം വച്ചെന്നാണ് വിവരം. അതേസമയം സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് തിരുവാഭരണം കമ്മീഷണര്‍ പറയുന്നത്. യഥാര്‍ഥ കിരീടവും അതേ മാതൃകയിലുള്ള മറ്റൊരു കിരീടവുമുണ്ട്. മൂല്യമുള്ള പലതിനും സമാനമായ മാതൃക സൂക്ഷിക്കാറുണ്ടെന്നും തിരുവാഭരണം കമ്മീഷണര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. വാര്‍ത്തകളിലൂടെ മാത്രമാണ് കിരീടം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നും കിരീടം നഷ്ടപ്പെട്ടെങ്കില്‍ അത് ഗൗരവമായ കാര്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ സ്വര്‍ണക്കിരീടം ഇല്ലെങ്കില്‍ കിരീടം ആറന്മുളയില്‍ ഉണ്ടാവേണ്ടതാണ്. ആറന്മുളയിലും സ്വര്‍ണക്കിരീടം ഇല്ലെങ്കില്‍ അത് ഗുരുതരമായ വിഷയമാണെന്നും കെ ജയകുമാര്‍ പറഞ്ഞു. വീഴ്ച പരിശോധിക്കുമെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ സിസ്റ്റം തകരാറിലാകുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും കെ ജയകുമാര്‍ വ്യക്തമാക്കി.

 

ഹൈക്കോടതി നിര്‍ദേശ പ്രകാരം ജസ്റ്റിസ് കെടി ശങ്കരന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ കണക്കെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സ്വര്‍ണക്കിരീടം കാണാതായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. സിസിടിവി കാമറ ഇല്ലാത്ത സ്ഥലത്താണ് കിരീടം സൂക്ഷിച്ചിരുന്നത്.

  • Related Posts

    വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി; മൂന്നിരട്ടി വരെ വര്‍ധന

    Spread the love

    Spread the loveതിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മീഷന്‍. പോസ്റ്റ്, അധിക വയര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ക്ക് ലാഭകരവും അല്ലാത്തവര്‍ക്ക് നഷ്ടവും ആകുംവിധമാണ് നിരക്ക് വര്‍ധന. പുതുക്കിയ ഫീസ് ഒക്ടോബര്‍ 12 മുതല്‍ നിലവില്‍ വരും.…

    ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: സെപ്റ്റംബർ മാസത്തെ ക്ഷേമപെൻഷൻ ഇന്നുമുതൽ (വ്യാഴം) വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി…

    Leave a Reply

    Your email address will not be published. Required fields are marked *