പൊള്ളലേറ്റ പാടുകള്‍, വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യാതപമേറ്റതെന്ന് നിഗമനം

Spread the love

കോഴിക്കോട്: പാടത്ത് പണിക്കായി പോയ വയോധികനെ വയലില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദനെ (75) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യാതപമേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഷര്‍ട്ട് ധരിക്കാതെ വയലില്‍ പണി എടുത്തുകൊണ്ടിരുന്ന ചന്ദന്റെ നെഞ്ചിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റ രീതിയില്‍ തൊലി ഉരിഞ്ഞിരുന്നു.

 

രാവിലെ എട്ട് മണിയോടെ വയലില്‍ പണിയെടുക്കാനായി പോയതായിരുന്നു ചന്ദന്‍. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള റംല എന്ന പ്രദേശവാസിയുടെ വയലില്‍ ചന്ദന്‍ പണിയെടുക്കാനായി പോയത്. വൈകീട്ട് നാലരയോടെ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ മകന്‍ വിഷ്ണുദാസ് ബൈക്കില്‍ സ്ഥലത്തെത്തിയപ്പോഴാണ് വയലില്‍ മണ്ണെടുത്ത ഭാഗത്ത് ചന്ദനെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ ഡോക്ടര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചിരുന്നു.

 

മരണകാരണം സൂര്യാതപമെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും താമരശ്ശേരി പോലീസ് അറിയിച്ചു. താമരശ്ശേരി പൊലീസ് ഇന്‍ക്വിസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദേവകിയാണ് ചന്ദന്റെ ഭാര്യ. മകന്‍: വിഷ്ണുദാസ്, മരുമകള്‍: ശോഭിത.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *