15 വർഷത്തിന് ശേഷം വിധി, കവർന്നത് നാലര കിലോ സ്വർണവും മൂന്നരലക്ഷത്തിലധികം രൂപയും; മെഴുവേലി ബാങ്ക് കവർച്ചയിൽ 5 പ്രതികൾക്ക് കഠിനതടവ്

Spread the love

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലി സഹകരണ ബാങ്ക് കവർച്ച കേസിൽ അഞ്ച് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴു ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിലുണ്ട്. നാലര കിലോ സ്വർണ്ണവും മൂന്നര ലക്ഷത്തിലധികം രൂപയും കവർന്ന കേസിലാണ് 15 വർഷത്തിനു ശേഷം വിധി വന്നത്.

 

ഏറെ കോളിളക്കം ഉണ്ടാക്കിയ മെഴുവേലി ബാങ്ക് കവർച്ച കേസിലാണ് ഒടുവിൽ ശിക്ഷവിധി. എട്ടു പ്രതികളിൽ ഒന്നാംപ്രതി വിനു, രണ്ടാം പ്രതി സുരേഷ്, നാലാംപ്രതി സുധീഷ്, അഞ്ചാം പ്രതി ഗിരീഷ് എന്നിവർക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവ് സിജെഎം കോടതി വിധിച്ചു. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. ഏഴാംപ്രതി ബിജുവിനു ഒന്നര വർഷം തടവും പതിനായിരം രൂപയുമാണ് ശിക്ഷ. കേസിലെ ആറും എട്ടും പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഏറെ ആസൂത്രണം ചെയ്ത് പ്രതികൾ കവർച്ച നടത്തിയെന്ന് പ്രോസിക്യൂഷൻ പറയുമ്പോഴും ഗൂഢാലോചന കുറ്റം ഉൾപ്പെടെ തെളിയിക്കാനായില്ല. 200 ൽ അധികം സാക്ഷികളെ വിസ്തരിച്ചു.

അവധിദിവസം നോക്കി സഹകരണ ബാങ്കിന്‍റെ പിൻഭാഗം തുരന്നാണ് പ്രതികൾ അകത്തുകയറിയത്. മോഷ്ടിച്ച വാഹനവും ഗ്യാസ് കട്ടറുകളുമൊക്കെയാണ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. പരിസരം ആകെ മുളക് പൊടി വിതറിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ വരെ പോയാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നന്ദകുമാർ ഉൾപ്പെട്ട പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

  • Related Posts

    ഭക്ഷണം മാത്രമല്ല, എന്തും കിട്ടും; സ്റ്റേഷനുകളില്‍ ഡെലിവറി സേവനം ഒരുക്കാന്‍ റെയില്‍വേ

    Spread the love

    Spread the loveകൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ഹെഡ്ഫോണുകളോ അത്യാവശ്യ ഉപയോഗത്തിനുള്ള മറ്റെന്തെങ്കിലും സാധനമോ വീട്ടില്‍ വെച്ചു മറന്നുപോയാല്‍ ഇനി പരിഹാരം ഒരു ക്ലിക്ക് അകലെ മാത്രം. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍…

    ‘തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചത്’; ജഡ്ജിയെ ചോദ്യം ചെയ്തു; ഇന്‍സ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്ത് 17കാരന്‍

    Spread the love

    Spread the loveകൊച്ചി: ചേരാനെല്ലൂരില്‍ 17 കാരനായ മകന്‍ ഓടിച്ച് കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ തട്ടുകടക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ആലുവയിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല…

    Leave a Reply

    Your email address will not be published. Required fields are marked *