പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതിക്ക് 36 വർഷം കഠിനതടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ

Spread the love

പാലക്കാട് ∙ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പിരായിരി മാപ്പിളക്കാട് പന്തപ്പുലാക്കൽ നൗഷാദിനെ (50) വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവിനും 2.20 ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ‍രണ്ടരവർഷം അധിക കഠിന തടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി എം.സിന്ധു തങ്കം ആണു ശിക്ഷ വിധിച്ചത്. പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ വിനോജ് വലിയാറ്റൂർ ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം നൽകിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർ കലാധരൻ അന്വേഷണത്തെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രമിക ഹാജരായി. എഎസ്ഐ ടി.ആർ.സതി, സിപിഒ സബിത എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *