താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; ഫ്രീസര്‍ തകരാറിലായി, മൃതദേഹം അഴുകി

Spread the love

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി. പരുവത്തുരുത് സ്വദേശിയുടെ മൃതദേഹമാണ് മൊബൈല്‍ ഫ്രീസര്‍ തകരാറിലായതിനെ തുടര്‍ന്ന് അഴുകിയത്. ആരോഗ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി മകന്‍ വിനീഷ്.

 

ഇക്കഴിഞ്ഞ 16നാണ് ശുചിമുറിയില്‍ തലയിടിച്ച് വീണ് മരണപ്പെട്ട പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത്. അസ്വഭാവിക മരണമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു വേണ്ടിയാണ് ഫ്രീസറില്‍ സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ എട്ടു മണിയോടുകൂടി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അപ്പോഴാണ് മൃതദേഹം അഴുകി എന്നുള്ള കാര്യം ബന്ധുക്കള്‍ അറിയുന്നത്.

 

മുകള്‍ ഭാഗത്തേക്ക് തണുപ്പത്തിയിട്ടില്ല എന്നും ഫ്രീസര്‍ തകരാറിലായതാണ് മൃതദേഹം അഴുകാന്‍ ഇടയാക്കിയതെന്നും സര്‍ജന്‍ ബന്ധുക്കളോട് പറഞ്ഞു. ആശുപത്രിയില്‍ പരാതി അറിയിച്ചെങ്കിലും ഒഴുക്കന്‍ മട്ടിലുള്ള സമീപനമാണ് ഉണ്ടായിരുന്നത് എന്നും അമ്മയ്ക്ക് അവസാനമായി ഒരു അന്ത്യചുംബനം പോലും നല്‍കാന്‍ കഴിഞ്ഞില്ലെന്നും മകന്‍ വിനീഷ്  പറഞ്ഞു.

 

നാല് മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറും ഒരു മൊബൈല്‍ ഫ്രീസറുമാണ് ആശുപത്രിയില്‍ ഉള്ളത്. അതില്‍ 4 മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫ്രീസറിന് 15 വര്‍ഷം പഴക്കമുണ്ട്. 4 വര്‍ഷം മാത്രമേ പഴക്കമുള്ളൂവെങ്കിലും മൊബൈല്‍ ഫ്രീസറും തകരാറിലാണ്. പ്രതിഷേധം ഉയര്‍ന്നതോടെ പുതിയ ഫ്രീസര്‍ സജ്ജീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *