പേര്യ. മാനന്തവാടി നെടുമ്പോയിൽ റോഡിൽ പേര്യ ചന്ദനതൊടിന് സമീപം ഇന്ന് ഉച്ചയോടെ വൻ മരം കടപ്പുഴകി വീണു ഒരു മണികൂറോളം ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നി രക്ഷാ സേന സിവിൽ ഡിഫെൻസ് അംഗങ്ങളുടെയും ഫോറെസ്റ്റ് ജീവനക്കാരുടെയും സഹകരണത്തോടെ മരം മുറിച്ചു നീക്കി. ഗതാഗതം പുനസ്ഥാപിച്ചു. മാനന്തവാടി ഫയർ സ്റ്റേഷൻ അസി സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം എസ് സുജിത്, കെ രാജേഷ്, മനു ആഗസ്റ്റിൻ, ബിനീഷ് ബേബി, ആദർശ് ജോസഫ് സിവിൽ ഡിഫെൻസ് അംഗങ്ങൾ ആയ ഇബ്രാഹിം പേര്യ, അബാസ് എന്നിവർ ചേർന്നാണ് മരം മുറിച്ചു നീക്കിയത്.







