എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗത്തിന് പിടിയിൽ, സസ്പെൻഷൻ‌

Spread the love

ന്യൂഡൽഹി∙ സൂറിച്ച്–ഡൽഹി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് നടത്തിയ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യയുടെ കോ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി പരിശോധനയിൽ പിടിക്കപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം.

 

സെപ്റ്റംബർ ആറിനായിരുന്നു സൂറിച്ചിലെ സംഭവം. അധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന്, ഡൽഹിയിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് കോ പൈലറ്റിനെ വിമാനത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഇയാൾ പരാജയപ്പെട്ടതായും സൂറിച്ചിൽ നടത്തിയ രണ്ടാമത്തെ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. കോ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു. അന്തിമ വൈദ്യപരിശോധനാ റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഷനിൽ തുടരും.

 

വിമാനത്തിന് നിശ്ചിത സമയത്ത് സർവീസ് നടത്താൻ സാധിച്ചില്ലെന്നും അടുത്ത ദിവസമാണ് ഡൽഹിയിലേക്ക് പറന്നതെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ലംഘനങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു. ജീവനക്കാർക്ക് പതിവായി ബോധവൽക്കരണ പരിപാടികളും പരിശോധനകളും നടത്താറുണ്ടെന്നും അവർ പറഞ്ഞു.

 

ഓഗസ്റ്റ് 4ന് ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരുക്കേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു.

  • Related Posts

    എസ്‌യുവി വാങ്ങാൻ അമ്മാവന്റെ സ്വർണം മോഷ്ടിച്ച് യുവാവ്; വാഹന പൂജയ്ക്ക് ബന്ധുക്കൾക്ക് ക്ഷണം, അറസ്റ്റ്

    Spread the love

    Spread the loveമുംബൈ∙ അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം. പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക്…

    പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു

    Spread the love

    Spread the loveചെന്നൈ ∙ പാചക വിദഗ്ധനും കുക്കു വിത്ത് കൊമാളി തമിഴ് റിയാലിറ്റി ഷോയിലെ വിധികർത്താവുമായ ഷെഫ് ദാമോദരൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച…

    Leave a Reply

    Your email address will not be published. Required fields are marked *