‘തലെെവർ വരാറ്…’; ‘ജയിലർ 2’ ഒക്ടോബർ 15ന് ; കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ഗോകുലം മൂവീസ്

Spread the love

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്.

 

ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർക്കൊപ്പം ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന വേറെ ചില താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട് എന്നാണ് സൂചന. അത് കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇവരുടെ ക്യാരക്ടർ വീഡിയോ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജയിലർ 2’ ന് ഉണ്ട്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങി ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. മലയാളി താരം ഷംന കാസിമിന്റെ നൃത്തച്ചുവടുകൾ ഗാനത്തിന്റെ പ്രധാന ആകർഷണമായിരുന്നു.

 

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ. നിർമ്മാതാവ്: കലാനിധി മാരൻ. ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി

  • Related Posts

    അടുക്കളയിലെ എണ്ണക്കറ ഇനി തലവേദനയാകില്ല; ഈ ടിപ്സ് പരീക്ഷിക്കൂ

    Spread the love

    Spread the loveപാചകം ചെയ്യുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിലും ടൈലുകളിലും കൗണ്ടർടോപ്പിലുമെല്ലാം എണ്ണക്കറ വീഴുന്നത് സാധാരണമാണ്. തുടക്കത്തിൽ ചെറിയ കറകൾ ആണെന്ന് കരുതി നമ്മൾ ഇത് ശ്രദ്ധിക്കാറില്ല. കൃത്യമായി വൃത്തിയാക്കാതെ ഇരുന്നാൽ ഇവ അടിഞ്ഞു കൂടി നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും.…

    വന്നത് മെക്സിക്കോയിൽ നിന്ന്, ഒരു പഴത്തിന് 1 കിലോ തൂക്കം; ഒട്ടേറെ അസുഖങ്ങൾക്ക് ഫലപ്രദം, ‘സൂപ്പർ ഫലം’ കേരളത്തിലും പരീക്ഷിക്കാം

    Spread the love

    Spread the loveപ്രകൃതി തന്ന മനോഹരമായ സമ്മാനങ്ങളിൽ ഒന്നാണ് ട്രോപ്പിക്കൽ പഴവർഗങ്ങൾ. അതിൽ തന്നെ, അതിന്റെ ക്രീമി ഘടന കൊണ്ടും അതിശയകരമായ മധുരം കൊണ്ടും ശ്രദ്ധേയമായ ഒന്നാണ് കീ വെസ്റ്റ് മേമി സപോട്ട (Pouteria sapota). മെക്സികോയിൽ നിന്നെത്തിയ ഈ ഫലം…

    Leave a Reply

    Your email address will not be published. Required fields are marked *