എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

Spread the love

 

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

 

24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പാണ് പിടിച്ചെടുത്തത്. എസ്.ഐ. സി. രാംകുമാര്‍, സീനിയര്‍ സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ കെ.കെ. അനില്‍, നിയാദ്, വനിതാ സി.പി.ഒ സുജാത എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    അൽഫാമിന്റെ അളവ് കുറഞ്ഞു: ഹോട്ടൽ ജീവനക്കാരും ടൂറിസ്റ്റുകളും തമ്മിലടി, 3 പേർ അറസ്റ്റിൽ

    Spread the love

    Spread the loveഅടിമാലി ∙ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അടിമാലിയിൽ വിനോദ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ നടന്ന തർക്കം ആക്രമണത്തിൽ കലാശിച്ചു. അടിമാലി ജെന്ന റസിഡൻസി സൂപ്പർവൈസർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ…

    രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു

    Spread the love

    Spread the loveആലപ്പുഴ ∙ മണ്ണഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിലെ ഡോ. ദേവാനന്ദ് (74) ആണ് മരിച്ചത്. രോഗിയെ പരിശോധിക്കുന്നതിനിടെയാണ് മരണം. തൃശൂർ സ്വദേശിയാണ്.

    Leave a Reply

    Your email address will not be published. Required fields are marked *