ശുചിമുറിയിൽ കയറിയ രണ്ടു യുവാക്കൾ മരിച്ച നിലയിൽ; വിഷവാതകം ശ്വസിച്ചതിനാലെന്ന് സംശയം

Spread the love

മുംബൈ ∙ മുംബൈ റാം മന്ദിർ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ശിവശങ്കർ നഗറിലെ പൊതു ശുചിമുറിയിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ഭവിൻ ദേശായി (18), പ്രഭാകർ ധനിവർ (25) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ശുചിമുറിക്ക് സമീപത്തായി പ്രവർത്തിക്കുന്ന പ്ലേറ്റിങ് വർക്‌ഷോപ്പിൽ നിന്നും വാതകചോർച്ച ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു.

 

സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു വരുമ്പോഴാണ് ദേശായിയും ധനിവറും പൊതുശുചിമുറിയിൽ കയറിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും യുവാക്കൾ തിരികെ വരാതായതോടെ സുഹൃത്തുക്കൾ ശുചിമുറികളുടെ വാതിൽ തള്ളിത്തുറന്ന് പരിശോധിച്ചപ്പോൾ രണ്ടു പേരെയും അബോധാവസ്ഥയിൽ കണ്ടു. ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

  • Related Posts

    വീടുവിട്ടിറങ്ങിയ പെൺകുട്ടികളെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ടു; ഹോട്ടലിൽ വച്ച് പീഡനം: മലയാളി യുവാക്കൾ അറസ്റ്റിൽ

    Spread the love

    Spread the loveചെന്നൈ ∙ വേളാങ്കണ്ണിയിൽ വീടുവിട്ടിറങ്ങിയ 15 വയസ്സുകാരായ രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. സ്ഥലപരിചയമില്ലാത്ത പുതുക്കോട്ട സ്വദേശിനികളായ പെൺകുട്ടികളെ സഹായം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണു പരാതി. നെയ്യാറ്റിൻകര സ്വദേശികളായ അജയ് ആന്റണി (27),…

    തൂങ്ങിയാൽ സീലിങ്ങിൽ നിന്നും വേർപെടും, വൈദ്യുതി നിലയ്ക്കും; ആത്മഹത്യ തടയാൻ സ്പ്രിങ്ങിൽ ഘടിപ്പിച്ച ഫാൻ

    Spread the love

    Spread the loveഅഹമ്മദാബാദ് ∙ വിദ്യാർഥികളുടെ ആത്മഹത്യാശ്രമങ്ങൾ തടയുന്നതിനു മുൻകരുതലുമായി ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള ഹോസ്റ്റൽ മുറികളിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത 388 സുരക്ഷാ സീലിങ് ഫാനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് അധികൃതർ തുടക്കം കുറിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *